ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന ആദിപുരുഷ്. സിനിമയുടെ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ആകാംക്ഷഭരിതരായ പ്രേക്ഷകർക്കായി ചിത്രത്തിന്റെ പ്രീ-റിലീസ് വിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.
170 കോടിയാണ് പ്രി-റിലീസ് ബിസിനസിലൂടെ ആദിപുരുഷ് നേടിയത്. ട്രേഡ് അനലിസ്റ്റായ സുമിത് ആണ് ഇക്കാര്യം പുറത്തുവിട്ടത്. തെലുങ്ക് സിനിമയിലെ എക്കാലത്തെയും വലിയ ഇടപാടുകളിലൊന്നാണ് ഇത്. 400 കോടിയോളം രൂപയാണ് ചിത്രത്തിന്റെ മൊത്തത്തിലുള്ള ബജറ്റ്. ജൂൺ 16-ന് ചിത്രം തിയേറ്ററുകളിലെത്തും.
ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രാമനായി പ്രഭാസ് എത്തുമ്പോൾ രാവണനായി സെയ്ഫ് അലിഖാനും ചിത്രത്തിൽ എത്തുന്നു. ടി സിരീസ്, റെട്രോഫൈൽസ് എന്നീ ബാനറുകളിൽ ഭൂഷൺ കുമാർ, കൃഷൻ കുമാർ, ഓം റാവത്ത്, പ്രസാദ് സുതാർ, രാജേഷ് നായർ എന്നിവർ ചേർന്നാണ് നിർമ്മാണം. സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വൽസൽ ഷേത്ത്, സോണൽ ചൗഹാൻ, തൃപ്തി തൊറാഡ്മൽ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
















Comments