കരൾ രോഗം മൂലം ഗുരുതരാവസ്ഥയിലായിരുന്ന നടൻ ബാല ശക്തമായ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. ശസ്ത്രക്രിയ കഴിഞ്ഞിട്ട് അമ്പത് ദിവസങ്ങൾ പിന്നിടുമ്പോൾ വീണ്ടും പഴ ചുറുചുറുക്കുള്ള താരമായി ബാലയെ കാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ആരാധകർ. പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയ താരം, ജിമ്മിൽ വെയ്റ്റ് ട്രെയിനിംഗ് ചെയ്യുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ബാല തന്നെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
‘ഇത് കഠിനമാണ്, അസാധ്യമാണ്, വളരെ വേദനാജനകമാണ്. പക്ഷെ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല. ഒരിക്കലും തോറ്റ് കൊടുക്കരുത്. പ്രധാന ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള 57-ാം ദിവസം. ദൈവത്തിന്റെ വേഗത’ എന്ന് കുറിച്ചു കൊണ്ടാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വീഡിയോ ബാല തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്. ഉടൻ തന്നെ പുതിയ സിനിമയുടെ ഷൂട്ടിംഗിന് പോകാനുള്ള തയ്യാറെടുപ്പിലാണ് താരം.
ആറുമാസം കൊണ്ട് റിക്കവറി നേടുന്ന വ്യക്തികളുടെ അതേ പ്രതികരണമാണ് ബാലയ്ക്കുണ്ടായത് എന്ന് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടു കൊണ്ട് പറയുന്നു. തന്റെ കരൾ തകരാറിലായതിനെ കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും അടുത്തിടെ ബാല പ്രതികരിച്ചിരുന്നു. ‘കുടിച്ചു കരൾ പോയി എന്ന ആരോപണം തെറ്റാണ്. രണ്ട് വ്യക്തികളുടെ പേര് പറഞ്ഞാൽ അവർ അകത്താകും’ എന്നായിരുന്നു ഒരു ഓൺലൈൻ മാദ്ധ്യമത്തോട് ബാല പ്രതികരിച്ചത്.
Comments