എബിവിപി സമ്മേളനത്തിനായി നിർമ്മിച്ച തെയ്യത്തിന്റെ രൂപം എസ്എഫ്ഐ ക്കാർ മോഷ്ടിച്ചതായി പരാതി ; അടിച്ചു മാറ്റിയെങ്കിലും കാവിതുണി മാറ്റാൻ മറന്ന് സഖാക്കൾ

Published by
Janam Web Desk

തിരുവനന്തപുരം : എബിവിപി സമ്മേളനത്തിനായി നിർമ്മിച്ച തെയ്യത്തിന്റെ രൂപം എസ്എഫ്ഐ ക്കാർ മോഷ്ടിച്ചതായി പരാതി .സമ്മേളനത്തിൽ പ്രചാരണത്തിനായി വിവിധ ക്യാമ്പസുകളിലെ വിദ്യാർഥികൾ നിരവധി കലാരൂപങ്ങൾ നിർമ്മിക്കുകയും ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിക്കുകയും ചെയ്‌തു. എം. ജി കോളേജ് വിദ്യാർത്ഥി സദീർത്യൻ നിർമിച്ച തെയ്യത്തിന്റെ രൂപമാണ് എസ് എഫ് കൊണ്ടുപോയത് .എ ബി വി പി നേതാവ് സ്റ്റെഫിൻ സ്റ്റീഫൻ ഇതുമായി ബന്ധപ്പെട്ട പോസ്റ്റും പങ്ക് വച്ചിട്ടുണ്ട്.

‘ സമ്മേളനത്തിന് ഏതാനും ദിവസത്തിന് മുൻപ് മ്യൂസിയത്തിന്റെ തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന ഈ കലാരൂപം രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായി . സമ്മേളനത്തിന്റെ അവസാന സമയമായതിനാലും യൂണിവേഴ്സിറ്റി ഹോസ്റ്റൽ തൊട്ടടുത്ത് ആയതിനാലും ‘പേപ്പട്ടികളുടെ’ ശല്യം കൂടുതലായതിനാലും ഞങ്ങൾ ആ വിഷയം മറന്നു. എന്നാൽ ഇത്രയും ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ആ പഴയ തെയ്യം കണ്ടു യൂണിവേഴ്സിറ്റി കോളേജിലെ SFI ക്കാർ ഇറക്കിയ വീഡിയോയിൽ . മോഷ്ടിച്ച സാധനം വെച്ച് വീഡിയോയും എടുത്തു നടക്കുന്ന എന്റെ പൊന്ന് SFI ക്കാരെ നിങ്ങൾ അടിച്ചു മാറ്റിയതോ മാറ്റി താഴെയുള്ള ആ കാവിതുണിയെങ്കിലും മാറ്റി ഒരു നൂറ്റിയമ്പതു രൂപയെങ്കിലും മുടക്കി ചെറിയ ചുവപ്പ് തുണിവാങ്ങി ചുറ്റി വെക്കാനുള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കണം . ‘ സ്റ്റെഫിൻ പറയുന്നു.

 

Share
Leave a Comment