അബുദാബി:കേരള സോഷ്യൽ സെന്ററിൽ യുവജനോത്സവം പുരോഗമിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന യുവജനോത്സവത്തിൽ യുഎഇയുടെ വിവിധ എമിരേറ്റുകളിൽ നിന്നായി മുന്നൂറിലേറെപ്പേരാണ് പങ്കെടുത്തത്.നാല് വേദികളിലായി നടന്ന മത്സരങ്ങളിൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, തുടങ്ങിയ 24 ഇനങ്ങളാണ് അരങ്ങേറിയത്.പ്രായത്തിന്റെ അടിസ്ഥാനത്തിൽ ആറ് ഗ്രൂപ്പുകളായിരുന്നു മത്സരങ്ങൾ.
നാട്ടിലെ യുവജനോത്സവ വേദികളുടെ തനിപകർപ്പായിരുന്നു കെഎസ്‌സിയിലെ യുവജനോത്സവ വേദിയും.രാവിലെ എട്ട് മണിയ്‌ക്ക് ആരംഭിച്ച മത്സരങ്ങൾ പുലർച്ച വരെ നീണ്ടു നിന്നു.കേരളത്തിൽ നിന്നെത്തിയ കലാരംഗത്തെ പ്രഗത്ഭരാണ് മത്സരങ്ങളുടെ വിധിനിർണ്ണയം നടത്തിയത്. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. യുവജനോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ ജൂൺ മൂന്നിന് നടക്കും.
Comments