പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതി വെച്ച് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്തെന്ന് കുടുംബം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതി വെച്ച് എൻഎസ്എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയതിൽ മനംനൊന്തെന്ന് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2023, 07:36 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മാറനല്ലൂരിൽ പോലീസ് ഉദ്യോഗസ്ഥന്റെ പേരെഴുതിവെച്ച ശേഷം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ജീവനൊടുക്കി. എരുത്താവൂർ കരയോഗം പ്രസിഡന്റ് അജയകുമാറാണ് പോലീസുകാരന്റെ പേരെഴുതി വെച്ച ശേഷം ആത്മഹത്യ ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരത്തോടെ അജയകുമാറിനെ കരയോഗം ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പേട്ട ക്രൈംബ്രാഞ്ച് യൂണിറ്റിലെ ഡ്രൈവർ കെ. സന്ദീപിനെതിരെയാണ് അജയകുമാർ ആത്മഹത്യാകുറിപ്പെഴുതി വെച്ചിരിക്കുന്നത്. തന്നെ അസഭ്യം പറഞ്ഞുവെന്നായിരുന്നു ഇയാൾക്കെതിരെ കാരണമായി ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നത്. സംഭവത്തിന് പിന്നാലെ ഈ ഒരു വരിയിൽ ഒതുങ്ങുന്നതല്ല സന്ദീപ് ചെയ്തിരിക്കുന്നതെന്ന് കുടുംബം ആരോപിച്ചു.

മുൻപ് വസ്തുതർക്കവുമായി ബന്ധപ്പെട്ട് സന്ദീപും അച്ഛനും ചേർന്ന് അജയകുമാറിനെ മർദ്ദിച്ചിരുന്നു. ഇതേ തുടർന്ന് അജയകുമാർ പോലീസിൽ പരാതി നൽകി. എന്നാൽ അജയകുമാർ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സന്ദീപ് മറ്റൊരു പരാതി നൽകുകയായിരുന്നു. സന്ദീപിന്റെ അമ്മയെ അജയകുമാർ മർദ്ദിച്ചു എന്നാണ് പരാതി നൽകിയിരുന്നത്. പരാതിയിൽ വധ ശ്രമം, പീഡനം എന്നിങ്ങനെയുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് മാറനല്ലൂർ പോലീസ് കേസ് എടുത്തു. തുടർന്ന് അജയകുമാറിന്റെ ഭാര്യ ചിത്ര ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ പീഡനവും വധശ്രമവും ഉൾപ്പെടെയുള്ള വകുപ്പുകൾ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

പരാതിയിൽ നിന്നും വകുപ്പുകൾ ഒഴിവാക്കിയെങ്കിലും സന്ദീപ് അസഭ്യം പറഞ്ഞിരുന്നുവെന്ന് അജയകുമാറിന്റെ കുടുംബം ആരോപിച്ചു. പീഡന കേസിലെ പ്രതിയെന്ന് അജയകുമാറിനെ സന്ദീപ് അധിഷേപിച്ചെന്നും ഇതേ തുടർന്ന് മാനസികമായി തളർന്നാണ് അജയ്കുമാർ ആത്മഹത്യ ചെയ്തതെന്നും കുടുംബം പറഞ്ഞു. സംഭവത്തിൽ മാറനല്ലൂർ പോലീസ് സന്ദീപിനെതിരായ പരാതിയിൽ കേസ് എടുക്കാതെ വീട്ടിൽ നിരന്തരമായി കയറി ഉപദ്രവിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.

Tags: Suicidesandeepkerala
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies