തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടുള്ള ആസൂത്രിത ആക്രമണമാണ് കണ്ണൂർ ട്രെയിൻ കത്തിക്കലെന്ന കെ.ടി ജലീലിന്റെ പ്രസ്താവന തികഞ്ഞ രാജ്യദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല. ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യത്തെയും അവമതിക്കുന്ന പ്രസ്താവന നടത്തിയ കെ.ടി ജലീലിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദനും തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ തുറന്നടിച്ചു.
ഹിന്ദു-മുസ്ലിം അകൽച്ചയുണ്ടാക്കാനും ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് വലിയ തോതിലുള്ള വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും സംഘപരിവാർ നടത്തുന്നതാണ് ട്രെയിൻ തീവെയ്പ്പ് എന്നാണ് കെ.ടി ജലീലിന്റെ വിവാദ ആരോപണം. എലത്തൂർ തീ വെയ്പ്പ് സംഭവത്തിലും സമാനമായ വാദവുമായി എം.എൽ.എ രംഗത്തു വന്നിരുന്നു. ഇത് കെ.ടി ജലീൽ നടത്തുന്ന ഒരു ‘കവർ ഫയർ’ ആണോ എന്ന സംശയവും ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
അതിർത്തികൾ വഴി മറ്റൊരു രാജ്യത്തേയ്‌ക്ക് തീവ്രവാദികൾ നുഴഞ്ഞു കയറുമ്പോൾ തീവ്രവാദികളിൽ നിന്നും ആ രാജ്യത്തെ സൈനികരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി വെടിവെയ്പ്പ് നടത്തുന്ന പാക് സൈന്യത്തിന് സമാനമാണ് ജലീലിന്റെ തന്ത്രം. കേരളത്തിൽ തീവ്രവാദ ഗ്രൂപ്പുകൾ ശക്തമാകുമ്പോൾ, അത്തരം വിഷയങ്ങളിൽ രാഷ്‌ട്രീയം കലർത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദികൾക്ക് വേണ്ടുന്ന സുരക്ഷിത താവളം ഒരുക്കുകയായാണ് ജലീൽ ചെയ്യുന്നത്.
Comments