കോഴിക്കോട് : വീണ്ടും വൻ ലഹരിവേട്ട. കോഴിക്കോട്ട് പന്തീരാങ്കാവിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഫറോക്ക് സ്വദേശി അൻവർ സാലിഹ് (27) ചേളനൂർ സ്വദേശി സഗേഷ് കെ എം (31) എന്നിവരാണ് പിടിയിലായത്.
വിൽപനക്കായാണ് മലപ്പുറത്ത് നിന്ന് ഇവർ മാരക ലഹരി മരുന്ന് കൊണ്ടുവന്നത്. യുവാക്കളെ ആന്റി നാർകോട്ടിക് സെൽ അസി. കമ്മീഷണറുടെ നേതൃത്വത്തിൽ പന്തീരാങ്കാവ് പോലീസാണ് പിടികൂടിയത്. പരിശോധനയിൽ പ്രതികളിൽ നിന്ന് 54 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കോഴിക്കോട് ജില്ലയിൽ തുടർച്ചയായ മൂന്ന് ദിവസങ്ങളായി അരക്കിലോ എംഡിഎംഎ ആണ് പോലീസ് പിടികൂടുന്നത്.
കഴിഞ്ഞദിവസം കോഴിക്കോട് നഗരത്തിൽ 400 ഗ്രാംഎംഡിഎംഎയുമായി രണ്ടുപേരെ ആന്റി നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്കെത്തിച്ച ലഹരിമരുന്നാണ് പിടികൂടിയത്. പുളിക്കൽ സ്വദേശി നൗഫൽ, ഫറോഖ് നല്ലൂർ സ്വദേശി ജംഷീദ് എന്നിവരെയാണ് ലഹരിമരുന്നുമായി പോലീസ് അറസ്റ്റുചെയ്തത്.
















Comments