വിവാഹമെന്ന് കേൾക്കുമ്പോൾ ഇപ്പോൾ ആദ്യം പരിഗണിക്കുന്നത് പ്രീവെഡിംഗ് ഷൂട്ടുകളെയാണ്. ഇത്തരത്തിൽ വ്യത്യസ്ത തരത്തിലുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രീവെഡിംഗ് ഷൂട്ടുകൾ എപ്പോഴും സോഷ്യൽ മീഡിയ ആഘോഷമാക്കാറുമുണ്ട്. പലരും പ്രീവെഡിംഗ് ഷൂട്ടുകളിൽ ആശയമായി ഉൾക്കൊള്ളിക്കുന്നത് അവരവരുടെ പ്രണയകഥയുടെ ആശയങ്ങളാണ്. അത്തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്ന പുതിയ ഒരു ഷോട്ടോഷൂട്ടും എത്തിയിരിക്കുകയാണ്.
വധുവും വരനും വരന്റെ സുഹൃത്തെന്നു തോന്നുന്നയാളുമാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്. എളുപ്പം പറഞ്ഞാൽ വളരെ നിസാരമായി പറയാവുന്ന കഥ വളരെ രസകരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. വീട്ടുമുറ്റത്ത് കയറിയ പാമ്പിനെ കണ്ടുപേടിക്കുന്ന യുവതി, എങ്ങനെ രക്ഷപ്പെടുമെന്നാലോചിച്ച് പാമ്പുപിടിത്തക്കാരനെ വിളിക്കുന്നു. തുടർന്ന് എത്തുന്ന നായകൻ പാമ്പിനെ പിടികൂടുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്യുന്നതാണ് ഷൂട്ടിന്റെ കഥാസാരം.
എന്തായലും പുതിയ പ്രീവെഡിംഗ് ഷൂട്ട് ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കഴിഞ്ഞു.
Comments