തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താറുമാറായി റേഷൻ വിതരണം. ഇപോസ് സംവിധാനം തകരാറിലായതോടെ പലയിടത്തും റേഷൻ വിതരണം വ്യാപാരികൾ നിർത്തിവെച്ചു. ബില്ലിംഗ് രീതിയിലെ തകരാറാണ് സംസ്ഥാനത്ത് പല ജില്ലകളിലും ഇന്നത്തേക്ക് റേഷൻ വിതരണം നിർത്തിവെച്ചത്. പുതിയ ബില്ലിംഗ് രീതിയിൽ വ്യാപാരം നടത്താനാവുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.
വെള്ളിയാഴ്ച രാവിലെ മുതൽ റേഷൻ വാങ്ങാനെത്തിയവർ നെഷനീൽ വിരൽ വെയ്ക്കുമ്പോൾ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന് മാത്രമാണ് മെഷനീൽ നിന്നുള്ള പ്രതികരണം. ഇതോടെയാണ് പലയിടത്തും റേഷൻ വിതരണം നിർത്തിവെച്ചത്.
Comments