‘സ്വതന്ത്ര വീർ സവർക്കർ’ എന്ന ചിത്രത്തിന് വേണ്ടി നടൻ രൺദീപ് ഹൂഡ കുറച്ചത് 26 കിലോ ഭാരമെന്ന് സിനിമയുടെ നിർമ്മാതാവ് ആനന്ദ് പണ്ഡിറ്റ്. ദിവസവും ഒരു ഈന്തപ്പഴവും ഒരു ഗ്ലാസ് പാലും മാത്രമാണ് കഴിച്ചിരുന്നതെന്നും നാല് മാസത്തോളം കൃത്യമായ ഡയറ്റാണ് രൺദീപ് പിന്തുടർന്നതെന്നും ആനന്ദ് പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ 86 കിലോ ആയിരുന്നു നടന്റെ ഭാരമെന്നും അദ്ദേഹം പറഞ്ഞു. കഥാപാത്രങ്ങളുടെ പൂർണതയ്‌ക്കായി ശരീരഭാരം കുറച്ച് ആരാധകരെ അമ്പരിപ്പിച്ച താരമാണ് രൺദൂപ് ഹൂഡ. നേരത്തെ 28 ദിവസം കൊണ്ട് 18 കിലോ ഭാരമാണ് സരബ്ജിത് എന്ന ചിത്രത്തിന് വേണ്ടി രൺദീപ് കുറച്ചത്.
രണ്ട് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ഡീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മറ്റൊരു തലമാണ് സ്വതന്ത്ര വീർ സവർക്കർ എന്ന ചിത്രം പറയുന്നത്. ഏറ്റവുമധികം തെറ്റിദ്ധരിക്കപ്പെട്ട മഹാനണ് സവർക്കറെന്നും അങ്ങനെയൊരു വീരപുരുഷനെ അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും രൺദീപ് പറയുന്നു. മഹേഷ് മഞ്ജ്‌രേക്കർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സന്ദീപ് സിംഗും ആനന്ദ് പണ്ഡിറ്റും ചേർന്നാണ്. മഹേഷ് മഞ്‌ജ്രേക്കറും റിഷി വിർമാനിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
Comments