ഭുവനേശ്വർ: ഒഡീഷയിൽ 261 പേരുടെ മരണത്തിനിടയാക്കിയ ട്രെയിൻ അപകടം നടന്ന സ്ഥലം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കും. അപകടസ്ഥലം സന്ദർശിച്ച ശേഷം ആശുപത്രിയിലെത്തി പരിക്കേറ്റവരെ പ്രധാനമന്ത്രി ആശ്വസിപ്പിക്കും. ട്രെയിൻ ദുരന്തത്തെ തുടർന്ന് ഇന്ന് നടത്താനിരുന്ന ഗോവയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസിന്റെ് ഫ്‌ലാഗ് ഓഫ് ചടങ്ങ് റദ്ദാക്കിയിരുന്നു.
ഒഡീഷയിലെ സ്ഥിതിഗതികൾ പരിശോധിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്യത്തിൽ നടന്ന ഉന്നതതല യോഗം ചേർന്നിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ജനറൽ കോച്ചിൽ യാത്ര ചെയ്തവർക്കാണ് പരിക്കേറ്റതെന്ന് അധികൃതർ അറിയിച്ചു.
















Comments