ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിൻ അപകടത്തിൽപ്പെട്ടവരുടെ ബന്ധുക്കൾക്കായി പ്രത്യേക സർവീസ് നടത്തുമെന്ന് ഇന്ത്യൻ റെയിൽവേ. ചെന്നൈയിൽ നിന്ന് ഭുവനേശ്വറിലേക്കാകും പ്രത്യേക ട്രെയിൻ സർവീസ് നടത്തുക. ഡോ. എംജിആർ ചെന്നൈ സെൻട്രലിൽ നിന്ന് ഒഡീഷയിലെ ഭദ്രകിലേക്കാണ് പ്രത്യേക ട്രെയിൻ സർവീസ്.
02840 എന്ന നമ്പരിലുള്ള പ്രത്യേക ട്രെയിൻ ശനിയാഴ്ച ചെന്നൈ-ഹൗറ മെയിലിന്റെ ( ട്രെയിൻ നമ്പർ 12840) സമയക്രമം അനുസരിച്ചായിരിക്കും ഓടുക എന്നാണ് ലഭിക്കുന്ന വിവരം. ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി കുടുംബാംഗങ്ങൾ ചെന്നൈ ഡിവിഷനിലെ ഹെൽപ്പ് ലൈൻ നമ്പരുകളിൽ ബന്ധപ്പെടാനും പേര്, വിലാസം, ഫോൺ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യാനും റെയിൽവേ അഭ്യർത്ഥിച്ചു.
ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നതിനും സഹായിക്കുന്നതിനുമായി ചെന്നൈ, കാ്ടപാടി, ജോലാർപേട്ട എന്നിവിടങ്ങളിൽ പ്രത്യേക ഹെൽപ്പ് ലൈൻ ഡെസ്ക്കുകൾ ആരംഭിച്ചിട്ടുണ്ട്. സഹായത്തിനായി 044 25330952, 044 25330953, 044 25354771 എന്നീ ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
Comments