അമൃത്സർ: ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലിലൂടെ പാകിസ്താൻ തടങ്കലിൽ അകപ്പെട്ട 200 മത്സ്യത്തൊഴിലാളികൾക്ക് മോചനമായി. ഇന്ത്യയിൽ നിന്നുള്ള 200 മത്സ്യത്തൊഴിലാളികളെ അട്ടാരി-വാഗ അതിർത്തിയിലെ ഇന്ത്യൻ ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് കൈമാറി. ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൽകിയ ‘എമർജൻസി ട്രാവൽ സർട്ടിഫിക്കറ്റ്’ ഉപയോഗിച്ച് എല്ലാ മത്സ്യത്തൊഴിലാളികളും പുലർച്ചെ ഒരു മണിയോടെ ഇന്ത്യയിൽ എത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.
മത്സ്യബന്ധന ബോട്ടുകൾ അറബിക്കടലിലെ സമുദ്രാതിർത്തിയിലൂടെ പാകിസ്താനിലേക്ക് തെന്നിമാറിയതിനെ തുടർന്നാണ് പാകിസ്താൻ സൈനികർ മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. പാകിസ്താന്റെ തടങ്കലിൽ നിന്ന് ഇന്ത്യൻ മണ്ണിലെത്തിയ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ പതാകയുടെ മുന്നിൽ തലകുനിച്ച് ഭൂമിയെ ചുംബിച്ചുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മോചനത്തിന് ശേഷം ഡോക്ടർമാർ മത്സ്യത്തൊഴിലാളികളെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയിട്ടുണ്ട്.
സമാനമായ നിരവധി സംഭവങ്ങളാണ് പാകിസ്താൻ അതിർത്തിയിൽ നടക്കുന്നത്. പാകിസ്താനിലെ സമുദ്രാതിർത്തി മോശമായിതിനാൽ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ അതിർത്തി കടന്ന് തെന്നിമാറാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇങ്ങനെ അതിർത്തി അറിയാതെ കടക്കുന്നവരെ പാകിസ്താൻ സൈനികർ ഇടയ്‌ക്കിടെ പിടികൂടി തടങ്കലിലിടാറുണ്ട്. കൂടാതെ അവരുടെ ബോട്ടുകളും പാകിസ്താൻ പിടിച്ചെടുക്കുന്നു. ഇതിനെതിരെയുള്ള ഇന്ത്യയുടെ കടുത്ത നയതന്ത്ര പോരാട്ടങ്ങളിലൂടെ നിരവധി മത്സ്യത്തൊളിലാളികളെയാണ് പാകിസ്താന്റെ തടങ്കലിൽ നിന്ന് മോചിപ്പിച്ചത്.
















Comments