ട്രെയിൻ അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഓടിയെത്തി സേവാഭാരതി പ്രവർത്തകർ ; ദുരന്തമുഖത്ത് സഹായവുമായി 300 ഓളം വോളന്റിയേഴ്സ്

Published by
Janam Web Desk

ബാലസോർ : ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ പകച്ചു നിൽക്കുകയാണ് രാജ്യം . മരിച്ചവരുടെ എണ്ണം ഉച്ചയ്‌ക്ക് രണ്ടുമണിവരെയുള്ള കണക്കനുസരിച്ച് 288 ആയി ഉയർന്നതായി റെയിൽവേ വ‍ൃത്തങ്ങൾ അറിയിച്ചു. 803 പേർക്ക് പരുക്കേറ്റു. ഇതിൽ 56 പേരുടെ പരുക്ക് ഗുരുതരമാണ്. രക്ഷാദൗത്യം പൂർത്തിയായി. ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടി തുടങ്ങിയെന്ന് റെയിൽവേ അറിയിച്ചു.

അതേസമയം ദുരന്തമുഖത്ത് കൈത്താങ്ങായി സേവാഭാരതി പ്രവർത്തകരുമുണ്ട് . കഴിഞ്ഞ ദിവസം വൈകുന്നേരം 6.30 നാണ് അപകടം നടന്നത്, സ്വയംസേവകർ 7 മണിക്ക് (ബഹനാഗ സ്റ്റേഷൻ) എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചതായി സേവാഭാരതി പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .

‘ ഇപ്പോഴും സന്നദ്ധപ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ബാലസോറിലും കട്ടക്കിലും ചികിത്സ തുടരുന്നു. 300-ലധികം സ്വയംസേവകർ ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നു. 200ലധികം മരണങ്ങൾ ഉണ്ടായിട്ടുണ്ട്. #കൂടെയുണ്ട്_സേവാഭാരതി ‘ പോസ്റ്റിൽ പറയുന്നു.

Share
Leave a Comment