കോട്ടയം: ഡോക്ടർ വന്ദനയെ പ്രതി സന്ദീപ് കൊലപ്പെടുത്തുന്ന സമയത്ത് ലഹരി വസ്തുക്കൾ ഉപയോഗിച്ചില്ലെന്ന് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലം കോടതിക്ക് കൈമാറി. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ സാന്നിദ്ധ്യവുമില്ല. പ്രതിക്ക് കാര്യമായ മാനസിക പ്രശ്നങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
മേയ് 10ന് പുലർച്ചെ കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയത്. പോലീസ് പരിശോനക്ക് എത്തിച്ച കൊല്ലം പൂയപ്പള്ളി സ്വദേശി സന്ദീപ് ഡോക്ടറെ കുത്തുകയായിരുന്നു. പോലീസുകാർ ഉൾപ്പെടെ നാലുപേർക്കും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിന് ശേഷം വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്. തുടർന്ന് ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി മെഡിക്കൽ ഓർഡിനൻസും സർക്കാർ പുറത്തിറക്കി.
















Comments