വാഹനാപകടത്തിൽ മരണമടഞ്ഞ കൊല്ലം സുധിയ്ക്ക് ആദരാഞ്ജലികൾ അറിയിച്ച് നടൻ ഉണ്ണിമുകുന്ദനും ദുൽക്കർ സൽമാനും. ഫേയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും സുധിയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചത്. വളരെ അപ്രതീക്ഷിതമായാരുന്നു സുധിയുടെ മരണം. നിരവധി താരങ്ങൾ സുധിയുടെ വേർപാടിൽ അനുശോചനം അറിയിച്ചിരുന്നു.
പ്രോഗ്രാം കഴിഞ്ഞ് വടകരയിൽനിന്ന് തിരിച്ചുവരവെ പുലർച്ചെ 4.40-ഓടെ തൃശൂർ കൈപ്പമംഗലത്ത് വെച്ചായിരുന്നു ആപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകട സമയത്ത് ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ ഉടൻതന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
















Comments