തിരുവനന്തപുരം: അരിക്കൊമ്പനെ പീഡിപ്പിക്കുന്നത് ആനപ്രേമം മൂത്തവരെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന നിലപാട് ശരിയെന്നാണ് നിലവിലുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പനെ സംരക്ഷിക്കണം എന്ന നിലപാടായിരുന്നു സംസ്ഥാന സർക്കാരിന്. ഇത് സമൂഹത്തിലെ ഒരു വിഭാഗം അംഗീകരിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഉൾവനത്തിലേക്ക് വിട്ടാലും ആന ജനവാസ മേഖലയിലേക്ക് എത്തുമെന്ന് തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പരിസ്ഥിതി സ്‌നേഹം നടിക്കുന്നവർക്ക് ഈ സംഭവ വികാസം പാഠമായി മാറും. കോടതിയിൽ നിന്നുള്ള വിശദാംശങ്ങൾക്കായി കാക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
അരിക്കൊമ്പനെ ഇന്ന് കാട്ടിൽ തുറന്നുവിടരുതെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചു. ആനയെ കാട്ടിൽ തുറന്നുവിടുന്നത് തടയണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി നാളെ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നിർദ്ദേശം. ഹർജിയിൽ കോടതി വിധി പറയുന്നതുവരെ ആനയെ വനംവകുപ്പ് കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
Comments