പൂനെ : മസ്ജിദ് ഘോഷയാത്രയിൽ ഔറംഗസേബിന്റെ പ്ലക്കാർഡുമായി വിളിച്ച നാല് പേർക്കെതിരെ കേസ് .അഹമ്മദ്‌നഗറിലെ ഫക്കിർവാഡ മേഖലയിൽ ചന്ദന ഉറൂസ് ഘോഷയാത്രയിലാണ് ഔറംഗസേബിന്റെ പ്ലക്കാർഡുമായി നൃത്തം ചെയ്യുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുകയും ചെയ്തത് . ഇന്നലെ രാത്രിയാണ് സംഭവം.
മുഹമ്മദ് സർഫറാസ് ഇബ്രാഹിം എന്ന സർഫറാസ് ജാഗിർദാർ, അപ്നം സാദിഖ് ഷെയ്ഖ് എന്ന ഖദ, ഷെയ്ഖ് സർവാർ, ജാവേദ് ഷെയ്ഖ് എന്നിവർക്കെതിരെയാണ് ഭിംഗർ ക്യാമ്പ് പോലീസ് കേസെടുത്തത്.ഫക്കിർവാഡ ഏരിയയിലെ ദമ്മാരി ഹസാരി മസ്ജിദിൽ എല്ലാ വർഷവും ഉറൂസ് ഘോഷയാത്ര നടക്കാറുണ്ട് . ഈ വർഷം ഇതിനായി ഒരു ഡിജെ നടത്തിയിരുന്നു . ഈ സമയത്താണ് ചില യുവാക്കൾ ഔറംഗസേബിന്റെ ചിത്രം പതിച്ച ഫലകം തലയിൽ വച്ച് മുദ്രാവാക്യം വിളിച്ചത്.
ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് പോലീസ് നടപടി .അതേസമയം “ഔറംഗസേബിന്റെ ഫോട്ടോകൾ പ്രദർശിപ്പിച്ചുള്ള പരിപാടികൾ അംഗീകരിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ‘ അത് ഇവിടെ സ്വീകരിക്കില്ല. ഈ മഹാരാഷ്‌ട്രയിൽ നമുക്ക് നമ്മുടെ ആരാധനാപാത്രങ്ങളായ ഛത്രപതി ശിവാജി മഹാരാജും ധർമ്മവീർ ഛത്രപതി സംഭാജി മഹാരാജും മാത്രമേ ഉണ്ടാകൂ . ആരെങ്കിലും ഔറംഗസീബിന്റെ പേര് ഉപയോഗിച്ചാൽ ക്ഷമിക്കില്ല,” ഫഡ്‌നാവിസ് പറഞ്ഞു.
















Comments