തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയുടെ മാർക്ക് ലിസ്റ്റിനെച്ചൊല്ലിയുള്ള വിവാദത്തിൽ പരിഹാസവുമായി അഡ്വ. എ.ജയശങ്കർ. പരീക്ഷ എഴുതിയില്ലെങ്കിലും ആർഷോ ജയിക്കുകയായിരുന്നു. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജിയുടെ മാര്‍ക്ക് ലിസ്റ്റില്‍ ആര്‍ഷോയ്‌ക്ക് പൂജ്യം മാര്‍ക്ക് ആണെങ്കിലും ‘പാസ്ഡ്’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെയാണ് ജയശങ്കർ വിമർശിച്ചിരിക്കുന്നത്. ജൈവ ബുദ്ധിജീവികൾ ഭരിക്കുമ്പോൾ പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കുമെന്ന് അദ്ദേഹം പരിഹസിച്ചു.
‘ആർക്കിയോളജി അത്ര ആനക്കാര്യമൊന്നുമല്ല. പരീക്ഷ എഴുതിയവർ മാത്രമേ ജയിക്കാവൂ എന്ന് ശഠിക്കാനുമാവില്ല. എറണാകുളം മഹാരാജാസ് കോളേജ് സർക്കാർ മേഖലയിലെ സ്വയംഭരണ സ്ഥാപനമാണ്. അദ്ധ്യാപകർ എല്ലാവരും തന്നെ സിപിഎം അനുകൂല എകെജിസിടി എന്ന ഭീകര സംഘടനയിലെ അംഗങ്ങളുമാണ്. അപ്പോൾ ജയിക്കേണ്ടവർ തോൽക്കും, തോൽക്കേണ്ടവർ ജയിക്കും. പരീക്ഷ എഴുതാത്ത സഖാവിന് ഫസ്റ്റ് റാങ്ക് വരെ ലഭിക്കും. കാരണം, സംസ്ഥാനത്ത് ഇപ്പോൾ ജൈവ ബുദ്ധിജീവികളുടെ ഭരണമാണ്. കുറ്റപ്പെടുത്താനാണ് നീക്കമെങ്കിൽ, ചേർത്തു പിടിക്കാനാണ് തീരുമാനം’- എന്നാണ് ജയശങ്കറിന്റെ പരിഹാസം.
















Comments