കണ്ണൂർ: കോഴിക്കോട്-കണ്ണൂർ പാസഞ്ചറിലെ ലേഡീസ് കോച്ചിൽ കയറി നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം പുറത്ത് വിട്ട് റെയിൽവേ പോലീസ്. യുവാവ് വണ്ടിയിൽ നിന്നും ഇറങ്ങിയപ്പോൾ യുവതി പിന്നിൽ നിന്നെടുത്ത ചിത്രമാണ് റെയിൽവേ പോലീസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എടക്കാട് സ്റ്റേഷനിലാണ് യുവാവ് ഇറങ്ങിയിരിക്കുന്നത്. ഇയാളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ റെയിൽവേ പോലീസിൽ അറിയിക്കണമെന്ന് റെയിൽവേ അറിയിച്ചു.
തിങ്കളാഴ്ച വൈകിട്ട് 4.15-ഓടെയായിരുന്നു സംഭവം. വടകരയിൽ നിന്ന് ലേഡീസ് കോച്ചിൽ കയറിയ യുവതിക്കാണ് യുവാവിൽ നിന്നും ദുരനുഭവമുണ്ടായത്. വടകരയിൽ നിന്നും യുവതി കയറുമ്പോൾ കുറച്ച് സ്ത്രീകൾ മാത്രമായിരുന്നു കോച്ചിൽ ഉണ്ടായിരുന്നത്. ട്രെയിനിൽ കയറിയതിന് ശേഷം ഉറങ്ങിയ യുവതി തലശേരിയിൽ നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് മയക്കം വിടുന്നത്. ഈ സമയം പാന്റ്‌സും ഷർട്ടും ധരിച്ച ഒരു ചെറുപ്പക്കാരൻ കോച്ചിലുണ്ടായിരുന്നു. ലേഡീസ് കോച്ചാണ് ഇതെന്ന് അറിയിച്ചെങ്കിലും ഇയാൾ മാറാൻ കൂട്ടാക്കിയിരുന്നില്ല. പിന്നാലെ യുവതിക്ക് നേരെ ഇയാൾ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് യുവതി ബഹളം വെച്ചപ്പോൾ എടക്കാട് സ്‌റ്റേഷനിലിറങ്ങി യുവാവ് ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കണ്ണൂർ റെയിൽവേ പോലീസിൽ പരാതി നൽകുകയായിരുന്നു.
















Comments