മുംബൈ: ഛത്രപതി ശിവാജി മഹാരാജിന്റെ 350-ാം കിരീടധാരണ വാർഷികത്തോടനുബന്ധിച്ച് മഹാരാഷ്‌ട്ര സർക്കാർ നിരവധി സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രത്യേക തപാൽ സ്റ്റാമ്പ് പുറത്തിറക്കി. ശിവാജി മഹാരാജിന്റെ കിരീടധാരണ വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ തപാൽ സ്റ്റാബ് ചരിത്രപരമായ ചുവടുവെപ്പാണെന്ന് ഫഡ്നാവിസ് പറഞ്ഞു.
1674 ജൂൺ 6-ന് റായ്ഗഡ് കോട്ടയിൽ വെച്ചാണ് ഛത്രപതി ശിവാജിയുടെ കിരീടധാരണ ചടങ്ങ് നടന്നത്. അവിടെ നിന്നായിരുന്നു അദ്ദേഹം’ഹിന്ദവി സ്വരാജ്’ അല്ലെങ്കിൽ ഹിന്ദുക്കളുടെ സ്വയം ഭരണത്തിനായുള്ള പോരാട്ടത്തിന് തുടക്കം കുറിച്ചത്. ഹിന്ദു കലണ്ടർ പ്രകാരം ഈ വർഷം ജൂൺ 2-നാണ് അദ്ദേഹത്തിന്റെ കിരീടധാരണത്തിന്റെ വാർഷികദിനം.
ഛത്രപതി ശിവാജി മഹാരാജിന്റെ സ്മരണകൾ നിലനിർത്താൻ നൂറ് തവണ അദ്ദേഹത്തിന്റെ കിരീടധാരണം നാം ആഘോഷമാക്കണം. ജനങ്ങളുടെ പുരോഗതിയ്‌ക്കായി മഹാരാഷ്‌ട്ര സർക്കാർ തുടർച്ചയായി പ്രവർത്തിക്കുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു.
Comments