തിരുവനന്തപുരം: കാണുമ്പോൾ ഓടികയറാനുള്ള ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്എഫ്ഐ എന്ന് പി.എം ആർഷോ. പരീക്ഷ എഴുതാതെ ജയിച്ചു എന്ന് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണ്. പരീക്ഷാ ഫീസ് അടച്ചതിലുണ്ടായ തെറ്റ് മാത്രമാണ് സംഭവിച്ചതെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആർഷോ ന്യായീകരിച്ചു.
എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുന്നത് നിർത്തണം. ഞങ്ങളുടെ പോരായ്മകളെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നവരാണ് എസ്എഫ്ഐ. എല്ലാ കാലത്തും വിമർശനങ്ങൾ ഉൾകൊളളാൻ എസ്എഫ്ഐ തയ്യാറായിട്ടുണ്ട്. മൂന്നാം സെമസ്റ്ററിന്റെ പരീക്ഷാ ഫീസ് രണ്ടാമത് ഞാൻ വീണ്ടും അടച്ചതിന്റെ ഭാഗമായി ഉണ്ടായ ഒരു തെറ്റ് മാത്രമാണ് ഇത്. പ്രിൻസിപ്പാൾ കാര്യങ്ങൾ പലവട്ടം മാറ്റി പറഞ്ഞിട്ടുണ്ട്. എന്നാൽ തുടക്കത്തിൽ പറഞ്ഞ അതേ കാര്യം തന്നെയാണ് എസ്എഫ്ഐയ്‌ക്ക് പറയാനുള്ളത്.
വിവാദത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിൽ ശക്തമായ അന്വേഷണം നടക്കണം. പോലീസിനും ഉന്നത വിദ്യാഭ്യാസ വകുപ്പിനും പരാതി നൽകും. മാദ്ധ്യമങ്ങൾ കൊടുത്തതെല്ലാം വ്യാജ വാർത്തയാണ്. പരീക്ഷ എഴുതാതെ ഞാൻ ജയിച്ചു എന്ന് ചിത്രീകരിക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിച്ചത്. ഞാൻ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്ന ഒരാളാണെന്ന് സ്ഥാപിക്കാനാണ് ശ്രമം നടത്തിയത്. ക്യാമ്പസിൽ ഉണ്ടായിട്ടുള്ള ഗൂഢാലോചനകളെപ്പറ്റി അന്വേഷണം നടക്കണം. എസ്എഫ്ഐ നേതാക്കളെ മോശമായി ചിത്രീകരിച്ച് വേട്ടയാടുകയാണ്- എന്ന് പി.എം ആർഷോ പറഞ്ഞു.
















Comments