ന്യൂഡൽഹി: പ്രമുഖ വാർത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. ദൂരദർശനിലെ ആദ്യത്തെ ഇംഗ്ലീഷ് വാർത്താ അവതാരകരിൽ ഒരാളായിരുന്നു. ദേശീയ മാദ്ധ്യമരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകളിൽ പ്രമുഖയായിരുന്നു. 30 വർഷത്തിലേറെയായി ദേശീയ ബ്രോഡ്കാസ്റ്ററിൽ വാർത്തകൾ അവതരിപ്പിച്ചിട്ടുണ്ട്.
1971-ൽ ദൂരദർശന്റെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ നാല് തവണ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം ഗീതാഞ്ജലി അയ്യർക്ക് ലഭിച്ചിട്ടുണ്ട്.
Comments