തൃശൂർ: സർക്കിൾ ഇൻസ്‌പെക്ടറെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. തൃശൂർ ഗുരുവായൂരിലെ ടെമ്പിൾ പോലീസ് സ്‌റ്റേഷനിലെ സിഐ പ്രേമാനന്ദനെ മർദ്ദിച്ച സംഭവത്തിൽ മഹേഷിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിപിഒയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗൺമാനുമായിരുന്നു മഹേഷ്. തൃശൂർ സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.
കഴിഞ്ഞ മാസമാണ് സംഭവം. സിഐ താമസിക്കുന്ന ഗുരുവായൂർ ഗസ്റ്റ് ഹൗസിൽ മദ്യപിച്ചെത്തിയ മഹേഷ് മർദ്ദിക്കുകയായിരുന്നു. നാട്ടിൽ പോകാനായി ലീവ് അനുവദിക്കുന്നില്ലെന്നായിരുന്നു മഹേഷിന്റെ ആരോപണം. ഇത് ചൂണ്ടിക്കാട്ടിയായിരുന്നി ആക്രമണം.
മഹേഷ് നേരത്തെ വടക്കേക്കാട് പോലീസ് സ്‌റ്റേഷനിലായിരുന്നു ജോലി ചെയ്തിരുന്നത്. അച്ചടക്ക നടപടി നേരിട്ടതിനെ തുടർന്ന് ഇയാളെ ഗുരുവായൂർ ടെമ്പിൾ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.
















Comments