ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലേക്ക്. യുഎസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി ഈജിപ്റ്റ് സന്ദർശിക്കുമെന്നാണ് വിലയിരുത്തലുകൾ. പതിനാല് വർഷത്തിന്ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നടത്തുന്ന ആദ്യ ആഫ്രിക്കൻ സന്ദർശനം കൂടിയാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഈ വർഷം ആദ്യം, ഈജിപ്റ്റ് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. 2015ലും 2016ലും ഈ വർഷം ആദ്യവുമായി മൂന്ന് തവണ ഈജിപ്ത്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താ അൽ-സിസി ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ഒരു ഉന്നതതല സന്ദർശനം വൈകുകയായിരുന്നു. 2020-ൽ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ മഹാമാരി കാരണം നടന്നില്ല. വരാനിരിക്കുന്ന സന്ദർശനവും ഈ വർഷത്തെ സിസിയുടെ ഇന്ത്യൻ സന്ദർശനവും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുമെന്നാണ് വിലയിരുത്തൽ.
2023 ജനുവരിയിൽ പ്രസിഡന്റ് അൽ-സിസിയുടെ ഇന്ത്യാ സന്ദർശനം വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നായിരുന്നു. അന്നത്തെ സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കെയ്‌റോ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മോദി ജൂൺ 22 നു അമേരിക്കയിൽ എത്തും. അവിടെ അദ്ദേഹം യുഎസ് പാർലമെന്റിനെയും അഭിസംബോധന ചെയ്യും. അതിന് ശേഷം ജൂൺ 24ന് ഈജിപ്റ്റിലെത്തും.
















Comments