തിരുവനന്തപുരം: പിണറായി സർക്കാർ കൊട്ടിയാഘോഷിച്ച് ഉദ്ഘാടനം ചെയ്ത കെ-ഫോൺ പദ്ധതി തുടക്കത്തിൽ തന്നെ ഏറെ വിവാദമായിരുന്നു. കരാർ കമ്പനിയായ എൽഎസ് കേബിളിന് കെഎസ്‌ഐടിഎൽ അനർഹമായ സഹായമാണ് നൽകിയതെന്നും പദ്ധതിക്ക് വേണ്ടുന്ന കേബിളിന്റെ പ്രധാന ഭാഗങ്ങൾ ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും എജി കണ്ടെത്തിയിരുന്നു. ഇപ്പോഴിതാ, വിവാദമായ കെ-ഫോൺ പദ്ധതിയെ ചോദ്യം ചെയ്ത് രംഗത്തു വന്നിരിക്കുകയാണ് സ്വപ്ന സുരേഷ്.
കെ ഫോണിന്റെ ചെയർമാൻ ആരായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു. ലോജിസ്റ്റിക്സ് മാനേജരായി തന്റെ മുൻ ഭർത്താവ് ജയശങ്കർ ജോലി ചെയ്തിരുന്നു. മാത്രമല്ല, തന്നോടൊപ്പം കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ വിനോദും ജോലി ചെയ്തിരുന്നുവെന്ന് സ്വപ്ന വെളിപ്പെടുത്തി. ഹണിമൂണും ബെല്ലി ഡാൻസുമെല്ലാം ആസ്വദിക്കുന്നതിന് പകരം ഇപ്പോഴെങ്കിലും മുഖ്യമന്ത്രി വായ തുറക്കണമെന്നും സ്വപ്ന സുരേഷ് ഫേയ്സ്ബുക്കിൽ കുറിച്ചു.
സ്വപ്ന സുരേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പ്,
കെ ഫോൺ- ആരായിരുന്നു ചെയർമാൻ????? ചോദ്യങ്ങളേറെ…
എന്റെ മുൻ ഭർത്താവ്- ജയശങ്കറും ലോജിസ്റ്റിക്സ് മാനേജരായി ജോലി ചെയ്തിരുന്നു.
എന്നെപ്പോലെ തന്നെ മിസ്റ്റർ. വിനോദും കെ ഫോണിന് വേണ്ടി പിഡബ്ല്യുസിയിൽ ജോലി ചെയ്തിരുന്നു…
ഈ വിഷയം ഞാൻ നേരത്തെയും ഉന്നയിച്ചിട്ടുണ്ട്. ഹണിമൂണും പ്രീ പെയ്ഡ് ഡിന്നർ നൈറ്റും ബെല്ലി ഡാൻസും ആസ്വദിക്കുന്നതിനുപകരം ഇപ്പോഴെങ്കിലും ബഹുമാനപ്പെട്ട മുഖ്യമന്ത്രി ദയവായി വായ തുറക്കണം.
Comments