തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിഞ്ഞാൽ 2,500 രൂപ പിഴ. ഇത്തരക്കാരെ കുറിച്ച് വിവരം നൽകിയാൽ പാരിതോഷികവും ലഭിക്കും. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനമോ പരപമാവധി 2,500 രൂപയോ ആണ് നൽകുക.
മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർക്ക് വിവരം നൽകുക. ഇതിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ, ഇ-മെയിൽ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങളിൽ ഉടൻ പരസ്യപ്പെടുത്തും. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായാകും സൂക്ഷിക്കുക. വിവരം കൈമാറിയാൽ ഏഴ് ദിവസത്തിനകം തീപ്പുണ്ടാകാണം.
മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികം ട്രാൻസ്ഫർ ചെയ്യണം. ഇത് സംബന്ധിച്ച രജിസ്റ്റർ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാൽ കുറഞ്ഞത് 250 രൂപയാണ് പിഴ. ജലാശയങ്ങളിൽ 5,000 മുതൽ 50,000 രൂപ വരെയും പിഴ ഈടാക്കും. 1000 രൂപ പിഴ ഈടാക്കിയാൽ 250 രൂപയും 5,000 രൂപ ഈടാക്കിയാൽ പരമാവധി 2,500 രൂപയും പാരിതോഷികമായി ലഭിക്കും.
Comments