ഇസ്താംബൂൾ: ചാമ്പ്യൻസ് ലീഗ് ഫുട്‌ബോൾ കപ്പുയർത്തി മാഞ്ചെസ്റ്റർ സിറ്റി. യുവേഫ ചാംപ്യൻസ് ലീഗ് ഫൈനലിൽ ഇന്റർ മിലാനെ വീഴ്‌ത്തിയാണ് കിരീടം സ്വന്തമാക്കിയത്. കരുത്തരായ സിറ്റിയ്‌ക്ക് മുൻപിൽ പൊരുതിയെങ്കിലും ഇറ്റാലിയൻ ക്ലബ് ഇന്റർമിലാൻ തോൽവിയ്‌ക്ക് കീഴടങ്ങുകയല്ലാതെ വെറേ വഴിയില്ലായിരുന്നു. 1-0 ത്തിനാണ് സിറ്റി ജയം ഉറപ്പിച്ചത്. ചരിത്രത്തിലാദ്യമായാണ് സിറ്റി ചാമ്പ്യൻസ് ലീഗ് നേടുന്നത്.
68-ാം മിനിറ്റിലാണ് ഇറ്റാലിയൻ ഇന്റർമിലാന്റെ പ്രതീക്ഷകളത്രയും അവസനിപ്പിച്ച് മധ്യനിരതാരം റോഡ്രിഗോയാണ് നിർണായക ഗോൾ നേടിയത്. മാഞ്ചസ്റ്റർ സിറ്റി അങ്ങനെ ആദ്യമായി ചാംപ്യൻസ് ലീഗ് ജേതാക്കളുമായി. ഇംഗ്ലീഷ് പ്രീമിയർ ലീഗിനും എഫ്എ കപ്പിനും പിന്നാലെ സീസണിൽ മൂന്നാമതൊരു കിരീടം കൂടി സ്വന്തമാക്കാനും കഴിഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിന് ശേഷം ഒരു സീസണിൽ മൂന്ന് കിരീടം നേടുന്ന ആദ്യ ഇംഗ്ലീഷ് ടീമുമായി മാഞ്ചസ്റ്റർ സിറ്റി.
മത്സരം സമനിലയിലേക്ക് പോകുമെന്ന് തോന്നിച്ച അവസരത്തിലാണ് റോഡ്രി സിറ്റിയ്‌ക്കായി ഗോൾ നേടിയത്. സിറ്റി നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ റീബൗണ്ടായി വന്ന പന്ത് തകർപ്പൻ ഷോട്ടിൽ റോഡ്രി ഗോൾവര കടത്തി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. തുടക്കം മുതൽ ആക്രമിച്ച് കളിക്കാൻ പദ്ധതിയിട്ട സിറ്റിയുടെ മുന്നേറ്റ നിരയെ ഇന്ററിന്റെ 11 താരങ്ങളും ചേർന്നാണ് പ്രതിരോധ വല നിർമ്മിച്ചത്. ആദ്യ പകുതിയിലെ രണ്ട് ഗോളവസരങ്ങളും മാഞ്ചസ്റ്റർ സിറ്റിയ്‌ക്ക് അനുകൂലമായിരുന്നു. രണ്ടാം പകുതിയിൽ അറ്റാക്കുകളുമായി സിറ്റിയെ വിറപ്പിച്ചത് ഇന്ററായിരുന്നു. 59-ാം മിനിറ്റിൽ സിറ്റി ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം ഇന്റർ മിലാൻ സ്‌ട്രൈക്കർ ലൗറ്റാരോ മാർട്ടിനസ് നഷ്ടമാക്കിയില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.
Comments