താൻ എപ്പോഴും ലാലേട്ടൻ ഫാനാണെന്ന് വിജയ് യേശുദാസ്. ആളുകളെ നന്നായി ട്രീറ്റ് ചെയ്യാൻ അദ്ദേഹത്തിന് കഴിയുമെന്നും വിജയ് പറഞ്ഞു. എന്നാൽ തനിക്ക് കൂടുതൽ സ്വാതന്ത്ര്യം ഉള്ളത് മമ്മൂട്ടിയുടെ വീട്ടിലാണെന്നും താരം പറഞ്ഞു.
ലാലേട്ടൻ നല്ല കുക്കാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ലൈവ് ഗ്രില്ലിലൊക്കെ ലാലേട്ടൻ കുക്ക് ചെയ്യും. ആളുകളെ നന്നായി ട്രീറ്റ് ചെയ്യാനും അദ്ദേഹത്തിന് കഴിയുന്നുവെന്നും വിജയ് യേശുദാസ് പ്രശംസിച്ചു.
മമ്മൂട്ടിയുമായുള്ള സൗഹൃദവും അദ്ദേഹം പങ്കുവെച്ചു. എന്തിനാ ഈ താടിയൊക്കെ ഇങ്ങനെ നരച്ച് വെച്ചിരിക്കുന്നത്, ആരെ കാണിക്കാനാ എന്ന് ചോദിക്കുമെന്നും വിജയ് പറഞ്ഞു. ദുൽഖറിനൊപ്പമുള്ള സൗഹൃദം വെച്ച് അവരുടെ വീട്ടിൽ പോയി ഫ്രീ ആയി ഇടപെടാനും ഭക്ഷണം കഴിക്കാനും പറ്റും. എന്നാൽ ലാലേട്ടന്റെ വീട്ടിൽ അങ്ങനെ പോകാൻ പറ്റില്ലെന്നും അദ്ദേഹത്തെ കാണുമ്പോൾ ഉള്ള ആരാധനയാണെന്നും വിജയ് പറയുന്നു.
















Comments