ബിപോർജോയ് അതിശക്ത ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഗുജറാത്ത്‌ – പാകിസ്താൻ തീരത്തേക്ക്; കരയിൽ പ്രവേശിക്കാൻ സാധ്യത

Published by
Janam Web Desk

തിരുവനന്തപുരം: ബിപോർജോയ് അതിശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ച് ഗുജറാത്ത്‌ – പാകിസ്താൻ തീരത്തേക്ക് നീങ്ങുന്നുവെന്ന് കാലാവസ്ഥാ വിഭാ​ഗം അറിയിച്ചു. ജൂൺ 14-ന് രാവിലെ വരെ വടക്കുദിശയിൽ സഞ്ചരിച്ച ചുഴലിക്കാറ്റ് ദിശ മാറി സൗരാഷ്‌ട്ര ആൻഡ് കച്ച് അതിനോട് ചേർന്നുള്ള പാകിസ്താൻ തീരത്തും മണ്ഡവി ( ഗുജറാത്ത്‌ ) ക്കും കറാച്ചിക്കും ഇടയിൽ ജൂൺ 15ന് പരമാവധി 150 കി.മീ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുണ്ട്. തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ നേരത്തെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്‌ച എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്‌. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Share
Leave a Comment