നടൻ ദിലീപ് തെറ്റുകാരനല്ല എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് നടൻ സലീം കുമാർ. ദിലീപ് കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ ലഭിക്കണം. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്, ജനങ്ങളല്ല. കേസ് വന്നപ്പോൾ ദിലീപുമായി വളരെയധികം അകന്നിരുന്നുവെന്നും കുറച്ചു നാൾ മുമ്പാണ് വീണ്ടും സംസാരിക്കുന്നതെന്നും സലീം കുമാർ ഒരു അഭിമുഖത്തിൽ പറഞ്ഞു.
‘ദിലീപിനെ സപ്പോർട്ട് ചെയ്തത് അയാൾ ചെയ്തത് ശരി എന്ന അർത്ഥത്തിലല്ല. അയാൾ കുറ്റക്കാരനാണെന്ന് വിധിക്കേണ്ട ആളുകൾ നമ്മളല്ല എന്നെ ഞാൻ പറഞ്ഞിട്ടുള്ളൂ. വിധി നടപ്പാക്കേണ്ടത് നമ്മളല്ല. അത് കോടതിയാണ്. അതാണ് പറഞ്ഞത്. ശരിയാണോ തെറ്റാണോ എന്നൊന്നും പറയാൻ പോയിട്ടില്ല. അങ്ങനെ പറഞ്ഞതിന്റെ പേരിൽ അനുഭവിക്കാനുള്ളത് ഞാൻ അനുഭവിച്ചോളാം, കുഴപ്പമില്ല. ദിലീപ് എന്തെങ്കിലും ചെയ്തിട്ടുണ്ടേൽ അത് ശരിയാണെന്ന് ഞാൻ പറഞ്ഞിട്ടില്ല’.
‘ദിലീപ് തെറ്റുകാരൻ അല്ലെങ്കിലോ!. നമ്മൾ ജഡ്ജ് ചെയ്യാൻ ആരും അല്ല. കോടതിയ്‌ക്ക് മുന്നിലുള്ള കേസാണ്. അയാൾ തെറ്റുകാരനല്ലെങ്കിൽ നമ്മൾ പറഞ്ഞ് എവിടെ കൊണ്ടെത്തിക്കും. ഞാൻ ദിലീപിനോട് ചോദിച്ചിട്ടുണ്ട്. താൻ തെറ്റുകാരനല്ല എന്നാണ് അവൻ പറഞ്ഞത്. മക്കളെ പിടിച്ച് സത്യം ചെയ്തു. അവൻ ചെയ്തിട്ടില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കാനാണ് എനിക്ക് ഏറ്റവും ഇഷ്ടം. അത് ശരിയാണോ, തെറ്റാണോ എന്ന് കോടതി തീരുമാനിക്കട്ടെ. ഈ വിഷയം ഉണ്ടായപ്പോൾ ഞാൻ അകന്നിരുന്നു. അതിനുശേഷം സംസാരിച്ചു. അത് അതിന്റെ വഴിക്ക് നടക്കട്ടെ’- സലീം കുമാർ പറഞ്ഞു.
















Comments