കൊല്ലം : മഹാത്മാ ഗാന്ധി വധത്തിൽ ആർ എസ് എസ്സിനെ പഴിചാരി അപകീർത്തികരമായ പ്രസ്താവന നടത്തുന്ന വരെ നിയമപരമായി നേരിടാൻ ബിജെപി ഒരുങ്ങുന്നു. വ്യാജ പ്രചാരണത്തിനെതിരെ ആദ്യ ഘട്ടമായി വക്കീൽ നോട്ടീസ് അയക്കും.
ഇത്തരത്തിൽ ആദ്യത്തെ വക്കീൽ നോട്ടീസ് ഇടതുപക്ഷ എം എൽ എ ആയ ഗണേഷ് കുമാറിനാണ് അയച്ചത്.
കൊല്ലം പട്ടാഴിയിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തിലാണ് പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിന് വക്കീൽ നോട്ടീസ് അയച്ചത്. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നാണാവശ്യം. പ്രചാരണം വീണ്ടും തുടർന്നാൽ മാനനഷ്ടക്കേസ് നൽകും.
ബി.ജെ.പി പത്തനാപുരം മണ്ഡലം പ്രസിഡന്റ് എ.ആര്‍. അരുണ്‍, അഡ്വ. കല്ലൂര്‍ കൈലാസ് നാഥ് എന്നിവര്‍ മുഖേനയാണ് നോട്ടീസ് അയച്ചത്.
നിരുത്തരവാദപരമായി എം.എല്‍.എ നടത്തിയ പ്രസംഗം പ്രസ്ഥാനത്തിന്റെയും പ്രവ്രര്‍ത്തകരുടെയും സത്കീര്‍ത്തിക്ക് കോട്ടം ഉണ്ടാക്കിയതിനാലാണ് നോടീസ് അയച്ചത്. കഴിഞ്ഞ ഏപ്രിലില്‍ കൊല്ലം പട്ടാഴി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രാദേശിക പൊതുയോഗത്തിലാണ് ഗണേഷ് കുമാര്‍ ഇത്തരത്തിൽ വ്യാജ പ്രചാരണം നടത്തിയത്. ഈ അവഹേളന പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ആർ.എസ്.എസിനെതിരെ വ്യാജ ആരോപണമുന്നയിച്ച മുൻ മന്ത്രി വി.എസ് സുനിൽകുമാറിന് ബിജെപി നേരത്തെ വക്കീൽ നോട്ടീസ് അയച്ചിരുന്നു.
ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് വസ്തുതകൾ വെളിച്ചത്തു കൊണ്ടുവരുന്നതിനായി നിരവധി അന്വേഷണ കമ്മീഷനുകൾ ഏർപ്പെടുത്തപ്പെട്ടിരുന്നു. എന്നാൽ ഇവയൊക്കെ ആർ എസ് എസ്സിനെ അർഥശങ്കക്കിടയില്ലാത്ത വിധം കുറ്റവിമുക്തരാക്കിയിട്ടുണ്ട്.
Comments