മലപ്പുറം: സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ സാംസ്‌കാരിക നിലയത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. ചങ്ങരംകുളം ആലക്കോട് സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്.
സിപിഎം നിയന്ത്രണത്തിലുള്ള എകംജി സാംസ്‌കാരിക കേന്ദ്രത്തിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചങ്ങരംകുളം കാർഷിക വികസന ബാങ്ക് ജീവനക്കാരനാണ് മരിച്ച കൃഷ്ണകുമാർ. ഇയാൾ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും പറയുന്നു.
Comments