മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആളില്ല; പ്രതിനിധികളടക്കം മുൻ കസേരകളിൽ ഇരുന്നു; ആൾകൂട്ടത്തിൻ പ്രതീതിയുളവാക്കുന്ന ചിത്രങ്ങളും

Published by
Janam Web Desk

 ന്യൂയോർക്ക്: മുഖ്യമന്ത്രിയുടെ ടൈം സ്‌ക്വയർ സമ്മേളനത്തിന് പങ്കെടുത്തത് പ്രതിനിധികളെ കൂടാതെ വിരലിലെണ്ണാവുന്നവർ മാത്രം. രണ്ടര ലക്ഷം അമേരിക്കക്കാർ പ്രസംഗം കേൾക്കും. ആയിരം പ്രവാസി മലയാളികൾ പങ്കെടുക്കും’ എന്നൊക്കെയായിരുന്നു സംഘാടകരുടെ അവകാശവാദങ്ങൾ എന്നാൽ പങ്കെടുത്തത് വളരെ കുറച്ചുപേർ. ലോക കേരള സഭയിലെ 200 ഓളം പ്രതിനിധികൾ മുൻ കസേരകളിൽ ഇടം പിടിച്ചത് കൊണ്ട് മാത്രമാണ് സദസ് ഉണ്ടെന്ന പ്രതീതീ ജനിപ്പിച്ചത്.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിന് സമീപത്തായി തത്സമയം വേറെ പരിപാടികൾ അരങ്ങേറിയിരുന്നു. ആ പരിപാടി വീക്ഷിക്കാനെത്തിവരാണ് പരിപാടിയുടേതായ ചിത്രങ്ങളിൽ ഇടം പിടിച്ചത്.യ പരിപാടിയുടെ ആകാശ കാഴ്ചയിൽ ജനപങ്കാളിത്തമില്ലെന്നത് വ്യക്തമാണ്. ആളുകളില്ലെങ്കിലും ഉണ്ടെന്നുള്ള പ്രതീതിയ സൃഷ്ടിക്കുകയായിരുന്നു പരിപാടിയിൽ. നിലവിൽ കേരളത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ അത്തരത്തിൽ എടുത്തതാണ്. മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ എത്തിയതാകാട്ടെ പ്രതീക്ഷിച്ചതിലും താഴെ സംഖ്യ.

പൊതുസമ്മേളനത്തിനു മാത്രമായി രണ്ടുകോടി രുപയാണ് ചിലവഴിച്ചിരിക്കുന്നത്. സ്‌പോൺസർ ബാബു സ്റ്റീഫന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്. ബല്ലി ഡാൻസിനെ അനുസ്മരിക്കും വിധം നൃത്തമാടി അമേരിക്കൻ വനിതകളാണ് മുഖ്യമന്ത്രിയെ സ്വീകരിച്ച് ആനയിച്ചത്.

അമേരിക്കൻ മലയാളികൾ കൊറോണ് കാലത്ത് എങ്ങനെയെങ്കിലും കേരളത്തിലേക്ക് എത്താൻ ധൃതി കാട്ടിയതായി മുഖ്യമന്ത്രി ടൈം സ്‌ക്വയർ പ്രസംഗത്തിൽ പറഞ്ഞു. കഴിഞ്ഞ ഏഴു കൊല്ലമായി കേരളത്തിൽ മാതൃകാ ഭരണണെന്നും പറഞ്ഞതെല്ലാം പാലിക്കുന്ന സർക്കാരാണ് നിലവിൽ കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

(ചിത്രത്തിന് കടപ്പാട് ജന്മഭൂമി)

Share
Leave a Comment