കുഞ്ഞുങ്ങൾ മരുന്നു മാറിക്കഴിച്ചാൽ ! ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ

Published by
Janam Web Desk

കയ്യെത്തും ദൂരത്തു കിട്ടുന്നതെന്തും വായിലേക്കു വയ്‌ക്കുന്ന ശീലമാണു കുട്ടികൾക്ക്. മരുന്നുകൾ, ഗുളികകൾ, കീടനാശിനികൾ തുടങ്ങിയവ കഴിച്ച് ഉണ്ടാകുന്ന അപകടങ്ങളും സ്‌ഥിരമാണ്. രക്‌തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്‌ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം

രക്‌തസമ്മർദം, ഡയബറ്റിസ് തുടങ്ങിയവയ്‌ക്കുള്ള ഗുളികകൾ, ടോണിക്, സിറപ്പ് തുടങ്ങിയ മരുന്നുകൾ എന്നിവയിൽ ഏതു കഴിച്ചാലും കുട്ടിയെ ഉടൻതന്നെ ഛർദിപ്പിക്കണം. ട്യൂബിട്ട് വയറു കഴുകുന്നതോടെ പ്രശ്‌നം തീരാനിടയുണ്ട്. എന്നാൽ ചില മരുന്നുകൾ കുട്ടിയുടെ ജീവൻ അപകടത്തിലാക്കും. ഡയബറ്റിസ് ഗുളിക രക്‌തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്‌ക്കും. ബിപിക്കുള്ള ഗുളിക കഴിച്ചാൽ രക്‌തസമ്മർദം താഴും. ഉറക്കഗുളിക കഴിച്ചാൽ ശ്വാസതടസ്സവും ഹൃദയസ്‌തംഭനവുമുണ്ടാവും. മാനസിക രോഗികളുടെ മരുന്നു മാറിക്കഴിച്ചാൽ മയക്കം, ബലംപിടിത്തം, ഉമിനീർ ഒലിച്ചിറങ്ങൽ, അബോധാവസ്‌ഥ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കും.

അപകടകാരിയായ മരുന്നു കഴിച്ചാൽ ധാരാളം വെള്ളം കുടിക്കാൻ കൊടുക്കുക. ഇഷ്‌ടഭക്ഷണവും ഒആർഎസ് ലായനിയും കൊടുക്കുക. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. കഴിച്ച മരുന്നിന്റെ സാമ്പിൾകൂടി ഡോക്‌ടറെ കാണിക്കുന്നത് ഗുണകരമാണ്.

കുട്ടി വിഷദ്രാവകം കുടിച്ചു എന്നു സംശയം തോന്നിയാൽ എന്തു വസ്തുവാണ് കഴിച്ചതെന്നു കുട്ടിയോട് ചോദിച്ചു മനസിലാക്കുക. ബ്ലീച്ചിങ്ങ് പൗഡർ, ബാത്ത്‌റൂം കഴുകുന്ന ലോഷൻ തുടങ്ങിയവയാണ് ഉള്ളിൽ ചെന്നതെങ്കിൽ അതിന്റെ തീവ്രത കുറയ്‌ക്കാൻ ധാരാളം വെള്ളം കുടിപ്പിക്കണം. പാലോ ഒ.ആർ.എസ് ലായനിയോ കൊടുക്കാം.

വിഷം കഴിച്ച് മൂന്നു മണിക്കൂറിനുള്ളിലാണെങ്കിൽ ആമാശയത്തിൽ നിന്നു ട്യൂബു വഴി വലിച്ചെടുക്കാം. വിഷം ചെറുകുടലിലേക്കു പ്രവേശിച്ചാൽ ചികിത്സ കൂടുതൽ ദുഷ്‌കരമാവും.

Share
Leave a Comment