തിരുവനന്തപുരം: റോസ്ഗാർ മേളയുടെ ആറാം പതിപ്പ് ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാനം ചെയ്യും. ശേഷം 70000 യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിയമനക്കത്ത് കൈമാറും. പ്രാദേശിക തലത്തിൽ നടക്കുന്ന ചടങ്ങുകളിൽ കേന്ദ്രമന്ത്രിമാർ പങ്കെടുക്കും.
തിരുവനന്തപുരത്ത് നടക്കുന്ന റേസ്ഗാർ മേളയിൽ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുക്കും. തമ്പാനൂർ റെയിൽവേ കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങിനെ അദ്ദേഹം അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അദ്ദേഹം നിയമന ഉത്തരവുകൾ വിതരണം ചെയ്യും.
10 ലക്ഷം യുവാക്കൾക്ക് വകുപ്പുകളിൽ തൊഴിൽ നൽകുമെന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് റോസ്ഗാർ മേള സംഘടിപ്പിച്ചിരിക്കുന്നത്. ഇതുവരെ അഞ്ച് തൊഴിൽ മേളകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഇതുവരെ മൂന്നര ലക്ഷത്തോളം യുവാക്കൾക്ക് കേന്ദ്ര സർവീസിലേക്ക് റോസ്ഗാർ മേള മുഖാന്തരം നിയമനം നൽകി. ധനകാര്യ, തപാൽ, വിദ്യാഭ്യസ, ഉന്നത വിദ്യാഭ്യാസ. പ്രതിരോധ, ആരോഗ്യ കുടുംബ ക്ഷേമ, ഊർജ, റെയിൽവേ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.
















Comments