ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജാഗ്രതയിൽ ഗുജറാത്ത് തീരം. തീരത്ത് നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നാവികസേനയും കോസ്റ്റ്ഗാർഡും സജ്ജമാണ്. ആവശ്യസേവനങ്ങൾ മുടങ്ങാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും. പ്രദേശത്ത് കൺട്രോൾ റുമുകൾ തുറക്കുകയും മൃഗങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തകയും ചെയ്യുമെന്നും അധികൃതർ അറിച്ചു.
ഗുജറാത്ത്, തമിഴ്‌നാട്, പഞ്ചാബ്, ഒഡീഷ എന്നിവിടങ്ങളിലേക്ക് എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ചു. മണിക്കൂറിൽ 125-135 കിലോമീറ്റർ വേഗത്തിൽ സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ ജൂൺ 15-ന് ഉച്ചയോടെ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കടൽക്ഷോഭത്തിന് സാദ്ധ്യതയുള്ളതിനാൽ അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് തീരങ്ങളിൽ നിന്നും മാറി താമസിക്കാനും മുന്നറിയിപ്പുണ്ട്.
















Comments