ചെന്നൈ: നീറ്റ് പരീക്ഷകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പാവപ്പെട്ട കുട്ടികൾക്ക് മെഡിക്കൽ സീറ്റ് ലഭിക്കുന്നില്ലെന്നാണ് ഇതിന് കാരണമായി സ്റ്റാലിൻ പറയുന്നത്. പാവപ്പെട്ട കുട്ടികളുടെ അവസരം ഇല്ലാതാക്കുകയാണ് നീറ്റ് പരീക്ഷ. നീറ്റ് പരീക്ഷ ഒഴിവാക്കി പ്ലസ് ടു മാർക്ക് അടിസ്ഥാനപ്പെടുത്തി മെഡിക്കൽ പ്രവേശനം നൽകണമെന്നാണ് പ്രധാനമന്ത്രിയ്‌ക്ക് അയച്ച കത്തിൽ സ്റ്റാലിൻ ആവശ്യപ്പെടുന്നത്.
മെഡിക്കൽ സീറ്റ് ലഭിക്കുമോ എന്ന് ഭയം മൂലം മുമ്പ് തമിഴ്‌നാട്ടിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പല കാര്യങ്ങൾക്കും കാരണം നീറ്റ് പരീക്ഷയാണെന്നാണ് സ്റ്റാലിന്റെ വാദം. നീറ്റ് സംവിധാനം എത്തിയത് മുതൽ ഡിഎംകെ അതിനെ നഖശിഖാന്തം എതിർക്കുകയാണ്. പലപ്പോഴും ഡിഎംകെ നീറ്റിനെതിരെയുള്ള അവരുടെ നിലപാട് വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ മാർച്ചിൽ തന്നെ തമിഴ്‌നാടിന് മാത്രമായി നീറ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. എല്ലാവർക്കും അവസരങ്ങൾ ലഭിക്കുന്നതിന് വേണ്ടിയാണ് നീറ്റ് സംവിധാനം കൊണ്ടുവന്നത്. ഇതിന് മുമ്പ് വിദ്യർത്ഥികൾക്ക് കൃത്യമായ അവസരം ലഭിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം. നീറ്റ് എൻട്രൻസ് പരീക്ഷകൾ മാറ്റി പഴയ രീതിയിലേയ്‌ക്ക് പോകുന്നതിൽ വിദ്യാർത്ഥികൾക്ക് ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.
തമിഴ്‌നാട്ടിലെ മെഡിക്കൽ സീറ്റുകളിൽ പൂർണ്ണമായും കൂട്ടികൾ എത്തുന്നില്ല. അപ്പോഴാണ് നീറ്റ് പരീക്ഷകൾ വേണ്ട എന്നുള്ള വാദം സർക്കാർ ഉന്നയിക്കുന്നത്. നീറ്റ് ഒഴിവാക്കുന്നത് വഴി സ്വയംഭരണ കോളേജുകൾക്ക് സീറ്റിന് തലവരി വാങ്ങാൻ സാധിക്കും എന്നതും ശ്രദ്ധേയമാണ്. ഇതും വിദ്യാർത്ഥി വിരുദ്ധ നിലപാടാണ്.
Comments