ചെന്നൈ: തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിൽ ഇഡി റെയ്ഡ്. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയായിരിക്കെ സെന്തിൽ ബാലാജി നടത്തിയ ജോലിയ്‌ക്ക് പണം കുംഭകോണത്തെക്കുറിച്ച് അന്വേഷണം തുടരാൻ സുപ്രീം കോടതി ഇഡിയ്‌ക്ക് നിർദ്ദേശം നൽകിയുന്നു ഇതേ തുടർന്നാണ് റെയ്ഡ്. മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതി സെന്തിൽ ബാലാജിക്കെതിരെ പുതിയ അന്വേഷണത്തിനും ഉത്തരവിട്ടു. സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിന്റെ ചെന്നൈയിലെയും കരൂരിലെയും വീടുകളിലും ഇവരുടെ ഉടമസ്ഥതയിലുള്ള വിവിധ കേന്ദ്രങ്ങളിലും സ്ഥലങ്ങളിലും ഇഡി റെയ്ഡ് നടന്നു.
അന്വേഷണ ഉദ്യോഗസ്ഥരുമായി താൻ സഹകരിക്കുമെന്നും അവരുടെ ചോദ്യങ്ങൾക്ക് വിശദീകരണം നൽകാൻ തയ്യാറാണെന്നും സെന്തിൽ ബാലാജി പറഞ്ഞിരുന്നു. എന്നാൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ട 40 ഓളം കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡിന് പിന്നാലെയാണ് ഇഡി റെയ്ഡ്. കരൂരിൽ പരിശോധനയ്‌ക്കെത്തിയ ആദായനികുതി ഉദ്യോഗസ്ഥരെ മന്ത്രിയുടെ അനുയായികൾ ക്രമിക്കുകയും ഉദ്യോഗസ്ഥരുടെ കൈവശമുണ്ടായിരുന്ന രേഖകൾ തട്ടിപ്പറിക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിലും മന്ത്രിയും സഹാദരനുമാണെന്ന് ആരോപണമുണ്ട്. അക്രമികൾക്കെതിരെ ലോക്കൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
















Comments