ന്യൂഡൽഹി: മെഡിക്കലുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തിയ നീറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് രണ്ട് പേർക്കാണ് ലഭിച്ചത്. 99.99 ശതമാനം മാർക്ക് നേടി തമിഴ്‌നാട്, ആന്ധ്രാ സ്വദേശികൾ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. തമിഴ്‌നാട് സ്വദേശി പ്രബഞ്ചനും ആന്ധ്രാ പ്രദേശ് സ്വദേശി ബോറ വരുൺ ചക്രവർത്തിയുമാണ് ഒന്നാം റാങ്ക് ജേതാക്കൾ. തമിഴ്നാട് സ്വദേശി കൗസ്തവ് ബൗരിക്കാണ് മൂന്നാം റാങ്ക്. കേരളത്തിൽ ഒന്നാമതെത്തിയത് കോഴിക്കോട് സ്വദേശിനിയായ ആർ.എസ്.ആര്യയാണ്. 23-ാം റാങ്ക് നേടിയാണ് ആര്യയുടെ മിന്നും വിജയം.
ആദ്യ 50 റാങ്കുകളിൽ 40 ഉം ആൺകുട്ടികളാണ്. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് യോഗ്യത നേടി. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം https://neet.nta.nic.in എന്ന ഒഫിഷ്യൽ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഒരേ മാർക്ക് വന്നാൽ ബയോളജി, കെമിസ്ട്രി, ഫിസിക്‌സ് എന്ന മുൻഗണനാക്രമത്തിൽ മാർക്ക് നോക്കിയാകും റാങ്ക് നിശ്ചയിക്കുക.
Comments