ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ പ്രശംസിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി. അജിത് ഡോവലിനെ ‘അന്താരാഷ്‌ട്ര നിധി’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ച് . ഉത്തരാഖണ്ഡിൽ നിന്നുള്ള ഒരു ഗ്രാമീണ ബാലനെന്ന നിലയിൽ നിന്നുമുള്ള ഡോവലിന്റെ ഉത്ഭവം എടുത്തുപറഞ്ഞാണ് അദ്ദേഹം ഇത് പറഞ്ഞത്.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഒരു ദേശീയ നിധി മാത്രമല്ല, ഒരു അന്താരാഷ്‌ട്ര നിധിയായി മാറിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. യുഎസും ഇന്ത്യയും തമ്മിലുള്ള അടിത്തറയെ പറ്റി ചിന്തിക്കുമ്പോൾ, അത് വളരെ ശക്തമാണെന്നും ഇന്ത്യക്കാർ അമേരിക്കക്കാരെയും അമേരിക്കക്കാർ ഇന്ത്യക്കാരെയും സ്‌നേഹിക്കുന്നുവെന്നും എറിക് ഗാർസെറ്റി പറഞ്ഞു.
ഗ്രാമത്തിൽ ചായ വിൽക്കുന്നവർ പോലും ഫോണിൽ തങ്ങൾക്ക് സർക്കാരിൽ നിന്നും പണം ലഭിച്ചെന്ന് ഉറപ്പാക്കുന്നു എന്നും ഇത് ഞെട്ടിക്കുന്നതാണെന്നും ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റുകളിലെ വളർച്ചയും സാമ്പത്തിക സാങ്കേതികവിദ്യയും ശ്രദ്ധിക്കുമ്പോൾ മനസ്സിലായെന്നും അദ്ദേഹം പറഞ്ഞു. താൻ അടുത്തിടെ ഇന്ത്യയിലെ ഒരു കൂട്ടം ബഹുമത നേതാക്കളുമായി അത്താഴം കഴിച്ചതായും അദ്ദേഹം പറഞ്ഞു. ക്രിട്ടിക്കൽ ആൻഡ് എമർജിംഗ് ടെക്‌നോളജീസ് എന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ്-ഇന്ത്യ സംരംഭത്തിൽ പങ്കെടുക്കവെയാണ് ഗാർസെറ്റി ഇത് പറഞ്ഞത്.
















Comments