ഇതാ പബ്ജി ആരാധകർക്കൊരു സന്തോഷ വാർത്ത നിങ്ങളുടെ ഇഷ്ട ഗെയിമിനെ ഏഷ്യൻ ഗെയിംസിൽ മത്സരയിനമായി ഉൾപ്പെടുത്തിയിരിക്കുന്നു. കളിച്ച് ജയിച്ചാൽ കിട്ടും നല്ല പത്തരമാറ്റ് മെഡൽ.ഫിഫയടക്കമുള്ള ഇ-സ്‌പോർട്‌സ് മത്സരങ്ങളാണ് ഉൾപ്പെടുത്തിയത്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇ-സ്‌പോർട്‌സ് പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.എന്നാൽ ഇത്തവണ മെഡൽ ഇനമായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
19ാം ഏഷ്യൻ ഗെയിംസിന് സെപ്റ്റംബർ 23ന് ചൈനീസ് ഹാങ്ചൗ ഒളിമ്പിക്‌സ് സ്‌പോർട്‌സ് സെന്റർ സ്‌റ്റേഡിയത്തിൽ തിരിതെളിയും.ലോകത്ത് ഏറ്റവുമധികം പ്രചാരത്തിലുള്ള വീഡിയോ ഗെയിമുകളായ ഫിഫ,പബ്ജി,അരീന ഓഫ് വാലർ, ഡോട്ട-2,ലീഗ് ഓഫ് ലെജൻഡ്‌സ്, ഡ്രീം ഓഫ് ത്രീ കിംഗ്‌സ്-2, സ്ട്രീറ്റ് ഫൈറ്റർ-5 എന്നിവയാണ് ഗെയിംസിൽ അരങ്ങേറുന്നത്.
കഴിഞ്ഞ ജൂലായിൽ പബ്ജിയുടെ ഇന്ത്യൻ പതിപ്പായ ബാറ്റിൽഗ്രൗണ്ട്‌സ് മെബൈൽ ഇന്ത്യ നിരോധിച്ചിരുന്നു. എന്നാൽ അടുത്തിടെ ഗെയിമിന്റെ ഡെവലപ്പർ കമ്പനിയായ ക്രാഫ്റ്റൺ കേന്ദ്രസർക്കാരുമായി നടത്തിയ ചർച്ചയിൽ ഗെയിമിന്റെ തിരിച്ചുവരവിന് വഴിയൊരുങ്ങിയിരുന്നു. കർശന നിബന്ധനകളുടെ അടിസ്ഥാനത്തിലാകും അനുമതിയെന്നാണ് വിവരം.
Comments