ഡൽഹി: അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂൺ 21-ന് ഐക്യരാഷ്‌ട്ര സഭയുടെ സെക്രട്ടേറിയറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ സെഷൻ നയിക്കും. ഇന്ത്യയിലെ യുഎൻ റെസിഡന്റ് കോർഡിനേറ്റർ ഷോംബി ഷാർപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഐക്യരാഷ്‌ട്രസഭയുടെ (യുഎൻ) സമാധാന പരിപാലനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പിടിഐ-യോട് അന്താരാഷ്‌ട്ര യോഗാ ദിനത്തെപ്പറ്റി ഷോംബി ഷാർപ്പ് പ്രതികരിച്ചത്.
‘ലോകം യഥാർത്ഥത്തിൽ അന്താരാഷ്‌ട്ര യോഗാ ദിനം സ്വീകരിച്ചു കഴിഞ്ഞു. ഇത് വളരെ വലിയ കാര്യമാണ്. അന്താരാഷ്‌ട്ര യോഗാ ദിനം പ്രാബല്യത്തിൽ വന്നതോടെ ലോകത്തുള്ള എല്ലാവർക്കും യോഗയുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 21-ന് ഐക്യരാഷ്‌ട്രസഭയുടെ സെക്രട്ടേറിയറ്റിൽ ഒരു യോഗ സെഷൻ നയിക്കും’.
‘യോഗയുടെ സാർവത്രിക ആകർഷണം അംഗീകരിച്ചുകൊണ്ട്, 2014 ഡിസംബറിൽ ഐക്യരാഷ്‌ട്രസഭ ജൂൺ- 21 അന്താരാഷ്‌ട്ര യോഗ ദിനമായി പ്രമേയത്തിലൂടെ പ്രഖ്യാപിച്ചു. യോഗ പരിശീലിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി ലോകമെമ്പാടും അവബോധം വളർത്തുകയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമിടുന്നത്. എല്ലാവരും ഇത് മനസ്സിലാക്കി. അതിനാലാണ് 175 അംഗരാജ്യങ്ങൾ ഇതിൽ ഒപ്പുവെച്ചത്. ഇത് ജനപ്രിയമായ അന്താരാഷ്‌ട്ര ദിനങ്ങളിലൊന്നാണ്. മാനികവും ശാരീരകവുമായ ആരോഗ്യത്തിന് യോഗ വലിയ പങ്ക് വഹിക്കുന്നു’- ഷോംബി ഷാർപ്പ പറഞ്ഞു.
















Comments