ഭാഷാതീതമായി ജനപ്രീതി നേടിയ മലയാള ചിത്രമാണ് ദൃശ്യം. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, സിംഹള, ചൈനീസ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രം അവിടെയെല്ലാം മികച്ച വിജയമാണ് നേടിയത്. ദൃശ്യത്തിന്റെ മൂന്നാമത്തേതും അവസാനത്തേതുമായ ഭാഗം അണിയറയില്‍ ഒരുങ്ങുകയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാൽ, ഈ വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
സിനിമയുടെ മൂന്നാം ഭാഗത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വാർത്തകൾക്കു വേണ്ടി പലരും പ്രചരിക്കുന്ന തെറ്റായ റിപ്പോർട്ടുകളാണ് ഇതെല്ലാമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അറിയിച്ചു. മോഹൻലാലിനെയും അജയ് ദേവ്ഗണ്ണിനെയും നായകന്മാരാക്കി ഒരേസമയം ദൃശ്യം 3 മലയാളത്തിലും ഹിന്ദിയിലും ഒരുക്കുന്നുവെന്നാണ് പിങ്ക്‌വില്ല എന്ന ബിടൗൺ വെബ്സൈറ്റിൽ വന്ന വാർത്ത.
ദൃശ്യം 2 ഹിന്ദിയുടെ സംവിധായകനും സഹ തിരക്കഥാകൃത്തുമായ അഭിഷേക് പതക്കും സഹ രചയിതാക്കളുമാണ് മൂന്നാം ഭാഗത്തിന്റെ ആശയം ജീത്തു ജോസഫിന് മുന്നില്‍ അവതരിപ്പിച്ചതെന്നും വാർത്തയിൽ പറയുന്നുണ്ട്. അഭിഷേക് പതക്ക് അവതരിപ്പിച്ച ആശയം ജീത്തുവിന് ഇഷ്ടമായെന്നും ഇതിനെ മുന്‍നിര്‍ത്തി ജീത്തു ജോസഫ് ചിത്രത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുകയാണെന്നും പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. 2024 ല്‍ സിനിമാ ചിത്രീകരണം ആരംഭിക്കുമെന്നുമായിരുന്നു വാർത്ത.
















Comments