ഇപ്പോൾ എല്ലാത്തരം സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ ഒരു രേഖയാണ് പാൻ കാർഡ്. എന്നാൽ, പാൻ കാർഡിലെ വിലാസം തെറ്റുകയോ എന്തെങ്കിലും അക്ഷരത്തെറ്റുകൾ ഉണ്ടാവുകയോ ചെയ്താൽ അതെല്ലാം തിരുത്താനുള്ള അവസരമുണ്ട്. ഇതിനും ഏറ്റവും അത്യാവശ്യം ആധാർ കാർഡാണ്.
ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുടെയും വിലാസത്തിന്റെയും തെളിവാണ് ആധാർ കാർഡ്. പാൻ കാർഡിലെ റസിഡൻഷ്യൽ വിലാസം അപ്‌ഡേറ്റ് ചെയ്യണമെങ്കിൽ, അതിൽ അക്ഷരത്തെറ്റ് വന്നതിനാലോ നിങ്ങൾ വിലാസം മാറ്റിയതിനാലോ. നിങ്ങളുടെ പാൻ കാർഡിലെ വിലാസ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങളുടെ ആധാർ കാർഡ് ഉപയോഗിക്കാം. ഘട്ടം ഘട്ടമായുള്ള മാർഗം ചുവടെ ചേർക്കാം.
ആദ്യം, UTIITSL (UTI ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസ് ലിമിറ്റഡ്) പോർട്ടൽ ഓപ്പൺ ചെയ്യുക. അതിൽ കാണാൻ സാധിക്കുന്ന പാൻ കാർഡിന്റെ തിരുത്തൽ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പാൻ കാർഡ് വിശദാംശങ്ങൾ തിരുത്താനും മാറ്റി നൽകാനും, അപേക്ഷിക്കുക എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് നമ്പർ രജിസ്റ്റർ ചെയ്യുക. പിന്നീട് മൊബൈൽ നമ്പർ, ആധാർ നമ്പർ, ഇമെയിൽ ഐഡി തുടങ്ങി എല്ലാ വിശദാംശങ്ങളും രജിസ്റ്റർ ചെയ്ത് നൽകുക. ഇതിനുശേഷം, ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി നിങ്ങൾക്ക് ലഭിക്കും. ഇത് സമർപ്പിച്ച ശേഷം, ആധാർ കാർഡിലെ അഡ്രെസ്സുകൾ ഉപയോഗിച്ച് നിങ്ങൾക്ക് പാൻ കാർഡിലെ വിലാസം മാറ്റാൻ സാധിക്കാവുന്നതാണ്.
Comments