മുംബൈ: ഇന്ത്യൻ പാൻ മസാല ബ്രാൻഡിന്റെ പരസ്യത്തിൽ അഭിനയിച്ചതിന് പിന്നാലെ മുൻ ക്രിക്കറ്റ് താരങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ. മുൻ ക്രിക്ക്റ്റ് താരങ്ങളായ വിരേന്ദർ സേവാഗ്, സുനിൽ ഗവാസ്കർ, കപിൽ ദേവ് എന്നിവരെയാണ് ഗൗതം ഗംഭീർ വിമർശിച്ചത്. ‘വെറുപ്പുളവാക്കുന്നതും നിരാശപ്പെടുത്തുന്നതുമാണ്’ എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു പാൻ മസാലയുടെ പരസ്യത്തിൽ അഭിനയിക്കുന്നതിന് 20 കോടി ഓഫർ ചെയ്തിട്ടും സച്ചിൻ അത് വേണ്ടെന്ന് വെച്ചതായും ഗൗതം ഗംഭീർ പറഞ്ഞു.
‘ഇത്തരം കാര്യങ്ങൾ നിരശപ്പെടുത്തുണ്ട്. നിങ്ങളുടെ റോൾ മോഡലുകളെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിക്കണമെന്നു ഞാൻ പറയുന്നത് അതുകൊണ്ടാണ്. ഒരാളെ അംഗീകരിക്കുന്നത് അയാളുടെ പേരല്ല മറിച്ച് ചെയ്യുന്ന കാര്യങ്ങളാണ്. കോടിക്കണക്കിന് കുട്ടികളാണ് ഇത് കാണുന്നത്. 2018-ൽ ഡൽഹി ക്യാപിറ്റൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞപ്പോൾ മൂന്ന് കോടി രൂപയാണ് ഞാൻ വേണ്ടെന്നുവച്ചത്. എനിക്ക് അത് സ്വീകരിക്കാമായിരുന്നു. എന്നാൽ അർഹിക്കുന്നതേ സ്വന്തമാക്കാവൂവെന്ന് ഞാൻ വിശ്വസിക്കുന്നു’-
സച്ചിൻ തെൻഡുൽക്കർക്ക് 20 കോടി രൂപയായിരുന്നു ഓഫർ. എന്നാൽ പാൻ മസാല പരസ്യത്തിൽ അഭിനയിക്കില്ലെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കില്ലെന്ന് സച്ചിൻ അദ്ദേഹത്തിന്റെ പിതാവിന് വാക്കുകൊടുത്തിരുന്നു. അതുകൊണ്ടാണ് അദ്ദേഹം ഒരു റോൾ മോഡലാകുന്നത്.-ഗൗതം ഗംഭീർ പറഞ്ഞു.
Comments