രോഹിത് ശർമ്മയുടെ ക്യാപ്ടൻ സ്ഥാനം നഷ്ടമാകും: മാറ്റുന്നത് വെസ്റ്റിൻഡീസ് പരമ്പരയോടെ: പ്രായവും തോൽവികളും ഫോമും തിരിച്ചടിയായി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

രോഹിത് ശർമ്മയുടെ ക്യാപ്ടൻ സ്ഥാനം നഷ്ടമാകും: മാറ്റുന്നത് വെസ്റ്റിൻഡീസ് പരമ്പരയോടെ: പ്രായവും തോൽവികളും ഫോമും തിരിച്ചടിയായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 02:46 pm IST
ADELAIDE, AUSTRALIA - DECEMBER 03: Rohit Sharma of India poses during the India Test squad headshots session at Adelaide Oval on December 03, 2018 in Adelaide, Australia. (Photo by Ryan Pierse/Getty Images)

ADELAIDE, AUSTRALIA - DECEMBER 03: Rohit Sharma of India poses during the India Test squad headshots session at Adelaide Oval on December 03, 2018 in Adelaide, Australia. (Photo by Ryan Pierse/Getty Images)

FacebookTwitterWhatsAppTelegram

 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഫൈനൽ തോൽവിക്ക് ശേഷവും ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മയ്‌ക്ക് വീണ്ടും തിരിച്ചടി. രോഹിത് ശർമ്മയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചനയിലാണ് ബിസിസിഐ എന്ന് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന വെസ്റ്റിൻഡീസ് പരമ്പര ആകും രോഹിതിന്റെ ടെസ്റ്റ് ക്യാപ്ടനായുള്ള അവസാന പരമ്പര. ഇതു കഴിഞ്ഞ് സെലക്ടർമാർ പുതിയ ക്യാപ്ടനെ പ്രഖ്യാപിച്ചേക്കും. രോഹിതിന്റെ പ്രായവും ഫോമും അദ്ദേഹത്തിന് തിരിച്ചടിയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ മാച്ച്ഫീയുടെ 100ശതമാനവും ഇന്ത്യയ്‌ക്ക് പിഴ നൽകേണ്ടിവന്നിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം പതിപ്പ് അവസാനിക്കുമ്പോൾ രോഹിതിന് 38 വയസാകും. ജൂലൈ 12 ന് ആരംഭിക്കുന്ന പരമ്പരയിൽ 2 ടെസ്റ്റ് മത്സരങ്ങൾ ആണ് ഉണ്ടാവുക. 2022-ൽ രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഏറ്റെടുത്തതിനുശേഷം, ഇന്ത്യ 10 ടെസ്റ്റുകൾ കളിച്ചു. മൂന്ന് ടെസ്റ്റുകൾ അദ്ദേഹത്തിന് നഷ്ടമായി. 7 ടെസ്റ്റുകളിൽ നിന്ന് 390 റൺസ് മാത്രമാണ് അദ്ദേഹം സ്‌കോർ ചെയ്തത്.11 ഇന്നിംഗ്സുകളിൽ നിന്ന് 35.45 ശരാശരിയിൽ ഒരു സെഞ്ചുറി മാത്രമാണ് അദ്ദേഹം നേടിയത് 50ന് മുകളിൽ മറ്റൊരു സ്‌കോറും രോഹിതിന് നേടാൻ ആയിരുന്നില്ല.

അതേസമയം ഈ കാലയളവിൽ വിരാട് കോലി പത്ത് ടെസ്റ്റിൽ നിന്ന് 517 റൺസ് നേടി.ചേതശ്വർ പൂജര കളിച്ച അവസാന 8 ടെസ്റ്റിൽ നിന്ന് 484 റൺസും നേടിയിട്ടുണ്ട്. 40.12 ആണ് ആവറേജ്. ഡിസംബർ അവസാനം സൗത്ത്ആഫ്രിക്കൻ ടൂറിൽ പുതിയ ക്യാപ്ടന് കീഴിലാകും ഇന്ത്യ ടെസ്റ്റ് കളിക്കുന്നതെന്നാകും സൂചന.

Tags: ROHITTESTremove
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies