റിയാദ്: മോഷ്ടാവിന്റെ കുത്തേറ്റ് മലയാളി കൊല്ലപ്പെട്ടു. തൃശൂർ പെരിങ്ങോട്ടുകര സ്വദേശിയായ അഷ്‌റഫ് (43) ആണ് കൊല്ലപ്പെട്ടത്. എക്‌സിറ്റ് നാലിലുള്ള പാർക്കിൽ ഇന്നലെയായിരുന്നു സംഭവം.
അഷ്‌റഫ് പാർക്കിൽ വിശ്രമിക്കുന്നതിനിടെയായിരുന്നു മോഷ്ണശ്രമം നടന്നത്. തുടർന്ന് പേഴ്‌സും മൊബൈൽ ഫോണും തട്ടിയെടുക്കാൻ ശ്രമിച്ച മേഷ്ടാവിനെ തടയുമ്പോഴായിരുന്നു അഷ്‌റഫിന് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ അഷ്‌റഫിനെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരിച്ചു. ആഫ്രിക്കൻ വംശജനാണ് പ്രതി എന്നാണ് സൂചന.
Comments