പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 29-ന് ബിഹാർ സന്ദർശിക്കും. മുൻഗറിൽ പൊതു റാലിയെ അഭിസംബോധന ചെയ്യുമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി പറഞ്ഞു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയും സംസ്ഥാനം സന്ദർശിക്കുമെന്നും ജഞ്ജർപൂരിൽ പൊതുറാലിയെ അഭിസംബോധന ചെയ്യുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമിത് ഷായുടെ അഞ്ചാമത്തെ ബിഹാർ സന്ദർശനമാണിത്. കഴിഞ്ഞ വർഷം അമിത് ഷാ സീമാഞ്ചൽ മേഖലയുടെ തലസ്ഥാനമായി കണക്കാക്കപ്പെടുന്ന പൂർണ്ണിയ സന്ദർശിച്ചിരുന്നു.
Comments