തിരുവനന്തപുരം: രണ്ടാം ദിവസവും കൂട്ടിൽ കയറാൻ മടിച്ച് തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ്. കുരങ്ങ് മരത്തിൽ തന്നെ ഇരിപ്പുറപ്പിച്ചിരിക്കുകയാണ്. നിലവിൽ കുരങ്ങനെ മയക്കുവെടി വെക്കേണ്ട സാഹചര്യം ഇല്ലെന്നും ഭക്ഷണവും വെളളവും തേടി കുരങ്ങൻ താഴെയെത്തുമെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൂടാതെ ഹനുമാൻ കുരങ്ങൻ ഇരിക്കുന്ന മരത്തിന് ചുറ്റും കൂട്ടം കൂടി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.
ചൊവ്വാഴ്ചയാണ് കുരങ്ങ് മൃഗശാലയിൽ നിന്ന് ചാടിപ്പോയത്. മന്ത്രി ഔദ്യോഗികമായി കൂട് തുറന്ന് മൃഗശാലയിലേക്ക് വിടാനിരുന്ന ഹനുമാൻ കുരങ്ങാണ് പരീക്ഷണാർഥം അധികൃതർ കൂടു തുറന്നപ്പോൾ ചാടിപ്പോയത്. കുരങ്ങിന് മൂന്ന് വയസ്സോളം പ്രായമുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. തിരികെ മൃഗശാലയിലേക്ക് മടങ്ങിയെത്തിയ കുരങ്ങ് ഇന്നലെ മുതൽ, മരത്തിന് മുകളിൽ തുടരുകയാണ്. ഇഷ്ടഭക്ഷണം കാണിച്ചിട്ടും ഇരയെ കാണിച്ചിട്ടും, താഴേക്ക് ഇറങ്ങാൻ കൂട്ടാക്കാതെ ഇരിക്കുകയാണ്
തിരുവനന്തപുരം മൃഗശാലയിൽ പുതുതായി എത്തിച്ച മൃഗങ്ങളിൽപ്പെട്ടതാണ് ഈ ഹനുമാൻ കുരങ്ങും. രണ്ട് എമു, രണ്ട് സിംഹം എന്നിവയാണ് പുതുതായി എത്തിച്ച മറ്റ് മൃഗങ്ങൾ. മൃഗശാലയിലെത്തിയ പുതിയ സിംഹങ്ങളെ കൂട്ടിൽ തുറന്നുവിട്ടു. പുതിയ സിംഹങ്ങൾക്ക് ലിയോ എന്നും നൈല എന്നുമാണ് പേരിട്ടിരിക്കുന്നത്.
















Comments